മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സംവിധായകനാണ് കമല്‍. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിത്രമാണ് വിവേകാന്ദന്‍ വൈറലാണ്.
ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് കമല്‍.
ഒരു സിനിമ സംവിധാനം ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ചെയ്യുന്ന സിനിമ ഒരിക്കലും അതുപോലെ ആകരുതെന്നാണ് താന്‍ പണ്ട് മുതല്‍ക്കേ ആഗ്രഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
അതുകൊണ്ടായിരുന്നു താന്‍ നിറത്തിന് ശേഷം മധുരനൊമ്പരക്കാറ്റ് എന്ന സിനിമയെടുത്തതെന്നും ഓരോ സിനിമകള്‍ ചെയ്യുമ്പോഴും ഇത്തരത്തില്‍ ഒരു പരിഹാരമെന്നോണം അവാര്‍ഡ് പടമോ സീരിയസായ പടമോ എടുക്കാറുണ്ടെന്നും കമല്‍ പറഞ്ഞു.
‘ഞാന്‍ പണ്ട് മുതല്‍ക്കേ തന്നെ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന കാര്യമാണ്, ഒരു സിനിമ ചെയ്ത് കഴിഞ്ഞാല്‍ പിന്നീട് ചെയ്യുന്ന സിനിമ ഒരിക്കലും അതുപോലെയാകരുത്. അതുകൊണ്ട് തന്നെ സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
എനിക്ക് സ്ഥിരം പറ്റേണ്‍ സിനിമകള്‍ ഉണ്ടായിട്ടില്ല. അത് എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ തന്നെ മനസിലാകും. എല്ലാ സംവിധായകര്‍ക്കും അവരുടേതായ ഒരു ശൈലിയുണ്ടാകും. അവര്‍ ബ്രാന്‍ഡ് ചെയ്യപ്പെട്ട ചില സിനിമകളുണ്ടാകും.
എനിക്ക് അതില്ല. ഞാന്‍ എപ്പോഴും ആ ബ്രാന്‍ഡില്‍ നിന്നും പുറത്ത് കടക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ നിറം സിനിമ വലിയ ഹിറ്റായപ്പോള്‍ അടുത്ത സിനിമ അങ്ങനെയാകരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു. അതായിരുന്നു എന്റെ ആഗ്രഹം
അതുകൊണ്ടായിരുന്നു ഞാന്‍ നിറത്തിന് ശേഷം മധുരനൊമ്പരക്കാറ്റ് എന്ന സിനിമയെടുത്തത്. ഓരോ സിനിമകള്‍ ചെയ്യുമ്പോഴും ഞാന്‍ ഇത്തരത്തില്‍ ഒരു പരിഹാരം എന്നോണം അവാര്‍ഡ് പടമോ അല്ലെങ്കില്‍ സീരിയസ് ആയ പടമോ എടുക്കും.
മധുരനൊമ്പരക്കാറ്റിന് ശേഷം ഞാന്‍ സ്വപ്നക്കൂട് സിനിമ സംവിധാനം ചെയ്തിരുന്നു. അല്ലാതെ ഞാന്‍ നിറം സിനിമയോടുള്ള ഇഷ്ട കുറവുകൊണ്ടോ ദേഷ്യം കൊണ്ടോ ആയിരുന്നില്ല അങ്ങനെ ചെയ്തത്. ഓരോ സിനിമകള്‍ ചെയ്യുമ്പോള്‍ മാറ്റിക്കൊണ്ടിരിക്കുക എന്നുള്ള രീതിയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്,’ കമല്‍ പറയുന്നു.
Content Highlight: Director Kamal Talks About His Movies