ടി.എ. റസാക്കിന്റെ രചനയില്‍ കമല്‍ സംവിധാനം ചെയ്ത് 2005ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രാപ്പകല്‍. കമല്‍ സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മമ്മൂട്ടി, ശാരദ, നയന്‍താര, ബാലചന്ദ്രമേനോന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്.
രാപ്പകല്‍ എന്ന സിനിമയിലെ അമ്മയുടെ കഥാപാത്രം ശാരദയായിരുന്നു അവതരിപ്പിച്ചിട്ടുണ്ടായിരുന്നത്. ഈ കഥാപാത്രം ചെയ്യാന്‍ ആദ്യംതന്നെ തീരുമാനിച്ചത് ശാരദയെയാണെന്ന് പറയുകയാണ് കമല്‍.
അവര്‍ ആ സമയത്ത് ആന്ധ്രയില്‍ എം.പി ആയതുകൊണ്ട് സിനിമകളില്‍ നിന്ന് വിട്ട് നില്‍കുകയായിരുന്നെന്നും എന്നാല്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ സമ്മതിക്കുകയായിരുന്നെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2005ല്‍ ആണ് രാപ്പകല്‍ എന്ന സിനിമ വരുന്നത്. ആ സിനിമയില്‍ അമ്മയുടെ ക്യാരക്ടര്‍ ചെയ്യാന്‍ ശാരദ ചേച്ചി മതി എന്ന രീതിയില്‍ നമ്മള്‍ പറയുകയും ശാരദയെ ഞാന്‍ വിളിക്കുകയും ചെയ്തിരുന്നു.
അവര്‍ കുറെ കാലമായി സിനിമയില്‍ ഒന്നും അഭിനയിച്ചിട്ടില്ല. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള എം.പി ആണവര്‍, അവിടുത്തെ വനിതാ കമ്മീഷന്‍ പോലുള്ള എന്തോ ഒരു സംഭവത്തിന്റെ ചെയര്‍ പേഴ്‌സണ്‍ ഒക്കെ ആയിരുന്നു. അഭിനയത്തെ കുറിച്ചൊന്നും അപ്പോള്‍ അവര്‍ ചിന്തിച്ചിരുന്നില്ല.
ഞാന്‍ പറഞ്ഞു, ചേച്ചി മമ്മൂട്ടിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന്, മമ്മൂട്ടിയാണോ, ഞാന്‍ അദ്ദേഹത്തെ ഇതുവരെ മീറ്റ് ചെയ്തിട്ട് പോലും ഇല്ല. അദ്ദേഹമാണെങ്കില്‍ എനിക്ക് അഭിനയിക്കാന്‍ താത്പര്യമുണ്ട്. കാരണം അത്രയും ഗംഭീര ആക്ടര്‍ ആണ് അദ്ദേഹം എന്നവര്‍ പറഞ്ഞു. കഥയും പറഞ്ഞില്ല ഒന്നും പറഞ്ഞില്ല മമ്മൂക്കയാണെന്ന് അറിഞ്ഞ ഉടനെ അവര്‍ വളരെ എക്സൈറ്റഡ് ആയിട്ട് ഓക്കേ എന്ന് പറഞ്ഞു.
മമ്മൂക്ക വന്ന് ആദ്യം തന്നെ ചേച്ചിയെ കെട്ടിപിടിച്ചു. ചേച്ചി പറഞ്ഞ ഡയലോഗ് എന്താണെന്ന് വെച്ചാല്‍, ഒരാളുടെ കൂടെ അഭിനയിക്കണം എന്ന് ഞാന്‍ ആഗ്രഹിച്ചത് മമ്മൂക്കയുടെ കൂടെയാണ്. അതെന്തുകൊണ്ടാണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. അതുകൊണ്ടാണ് കമല്‍ എന്റെ അടുത്ത് മമ്മൂട്ടി ഉണ്ടെന്ന് പറഞ്ഞ ഉടനെ കഥ പോലും കേള്‍ക്കാതെ ഞാന്‍ ഈ സിനിമ അക്‌സെപ്റ്റ് ചെയ്തത്,’ കമല്‍ പറയുന്നു.
Content Highlight: Director Kamal Talks About Excitement of Sarada To Act With Mamootty