| Friday, 26th January 2024, 12:18 pm

നിറം; അന്ന് കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന് അജിത്ത് നേരിട്ട് പറഞ്ഞു: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ സംവിധായകന്‍ കമല്‍ നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് വിവേകാന്ദന്‍ വൈറലാണ്. ഷൈന്‍ ടോം ചാക്കോയിരുന്നു ഈ ചിത്രത്തിലെ നായകന്‍. കമലിന്റെ നാല്‍പ്പത്തിയെട്ടാമത് സിനിമ കൂടെയാണ് വിവേകാന്ദന്‍ വൈറലാണ്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിമിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നിറം സിനിമയെ കുറിച്ച് സംസാരിക്കുകയാണ് കമല്‍.

നിറത്തിന്റെ തമിഴ് റീമേക്കില്‍ പാട്ട് സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ അതില്‍ ഒരു പോര്‍ഷനില്‍ ശാലിനി ഉണ്ടായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍.

ശാലിനിയുടെ വിവാഹം കഴിഞ്ഞത് കാരണം ചിത്രത്തിലെ പാട്ടിന്റെ ഒരു പോര്‍ഷനില്‍ ശാലിനിയുണ്ടായിരുന്നില്ലെന്നും അന്ന് അജിത്ത് തന്നെ നേരിട്ട് വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിപരമായ കാരണത്താല്‍ കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്നായിരുന്നു അജിത്ത് തന്നോട് പറഞ്ഞിരുന്നതെന്ന് കമല്‍ തുറന്ന് പറയുന്നു.

‘പാട്ടിന്റെ ഒരു പോര്‍ഷനില്‍ ശാലിനിയില്ല. അത് വേറെ ഒന്നും കൊണ്ടായിരുന്നില്ല, അപ്പോഴേക്കും ശാലിനിയുടെ വിവാഹം കഴിഞ്ഞു. അന്ന് അജിത്ത് എന്നെ നേരിട്ട് വിളിച്ച് ആവശ്യപ്പെട്ട കാര്യമായിരുന്നു, കല്യാണത്തിന് ശേഷം ശാലിനിയെ അഭിനയിക്കാന്‍ വിടില്ലെന്ന്.

വ്യക്തിപരമായി അതിന് കാരണമുണ്ട്, ഒന്നും തോന്നരുതെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് ഷൂട്ട് തീര്‍ക്കണമെന്നും പറഞ്ഞു.

ചിത്രത്തിലെ നായകന്‍ പ്രശാന്ത് ആയിരുന്നു. അജിത്തുമായി അയാള്‍ക്ക് ഉള്ള ഈഗോ ക്ലാഷാകാം, പ്രശാന്ത് മനപൂര്‍വം ഡേറ്റ് തരാതെ നിന്നു.

ശാലിനിയുടെ കല്യാണത്തിന് ശേഷം അഭിനയിപ്പിക്കണം എന്ന വാശി അദ്ദേഹത്തിന് ഉണ്ടാകണം,’ കമല്‍ പറഞ്ഞു.


Content Highlight: Director Kamal Talks About Ajith And Shalini

We use cookies to give you the best possible experience. Learn more