Advertisement
Entertainment
ഫഹദ് ഫാസിലിൻ്റെ ആ സിനിമകൾക്ക് ജീവിതവുമായി ബന്ധമുണ്ടായിരുന്നു: കമൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 04, 09:41 am
Friday, 4th April 2025, 3:11 pm

ഇപ്പോൾ ഉണ്ടായതിനേക്കാളും മനോഹരമായ സിനിമകൾ കുറച്ച് കാലം മുമ്പ് ഉണ്ടായിരുന്നു എന്ന് പറയുകയാണ് സംവിധായകൻ കമൽ. തൊണ്ടിമുതലും ദൃക്സാക്ഷിയും, മഹേഷിൻ്റെ പ്രതികാരം പോലുള്ള സിനിമകൾ റിയലിസ്റ്റിക്കായിരുന്നുവെന്നും അതിനെ പ്രകൃതി സിനിമകൾ എന്ന് പറയാൻ തുടങ്ങിയെന്നും കമൽ പറയുന്നു.

അത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകർ അകന്ന് പോയെന്നും ഇപ്പോൾ അതുപോലെയുള്ള സിനിമകൾ വിട്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളിലേക്ക് മാറിയെന്നും കമൽ പറഞ്ഞു. തൊണ്ടിമുതൽ പോലുള്ള സിനിമകൾക്ക് ലൈഫുമായി ബന്ധമുണ്ടായിരുന്നെന്നും ഇപ്പോൾ ആർട്ടിസ്റ്റുകളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളായി മാറിയെന്നും കമൽ പറയുന്നു. ഒരു താരത്തെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി വയലൻസ് കാണിക്കുന്നതിനോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്നും കമൽ പറഞ്ഞു.

പക്ഷെ പഴയ പ്രണയകഥകൾ വരുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും പ്രണയത്തിൻ്റെ സങ്കൽപം മാറിപ്പോയെന്നും അത് തിരിച്ച് വരുമെന്ന് തോന്നുന്നില്ലെന്നും കമൽ കൂട്ടിച്ചേർത്തു. മീഡിയാ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു കമൽ.

‘അഞ്ചാറ് കൊല്ലം മുമ്പ് മലയാളത്തിൽ ഏറ്റവും മനോഹരമായ സിനിമകൾ, ഇപ്പോൾ ഉണ്ടായതിനേക്കാളും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അന്ന് മലയാള സിനിമയിൽ കുറെ അത്തരം നല്ല സിനിമകൾ വന്നിട്ടുണ്ടായിരുന്നു .

തൊണ്ടിമുതലും ദൃക്സാക്ഷിയും അല്ലെങ്കിൽ മഹേഷിൻ്റെ പ്രതികാരം പോലുള്ള നല്ല റിയലിസ്റ്റിക്കായിട്ടുള്ള അതേപോലെ തന്നെ വെർച്വൽ ആയിട്ടുള്ള സിനിമകൾ വന്ന് കുറച്ച് കഴിഞ്ഞപ്പോൾ അതിന് പ്രകൃതി സിനിമകൾ എന്ന് പേരിട്ട് വിളിച്ചു. അത്തരം സിനിമകളിൽ നിന്ന് പ്രേക്ഷകർ അകന്ന് പോയി.

അത്തരം സിനിമകൾ മാറിയിട്ടാണ് ഇപ്പോൾ ബ്രഹ്മാണ്ഡ ചിത്രങ്ങളിലേക്ക് മാറിയത്. തൊണ്ടിമുതൽ പോലുള്ള സിനിമകൾക്ക് ലൈഫുമായി ബന്ധമുണ്ടായിരുന്നു. ആർട്ടിസ്റ്റുകളെ ഗ്ലോറിഫൈ ചെയ്യുന്ന സിനിമകളായി മാറുന്നുണ്ട് ഇപ്പോൾ. അവിടെയാണ് ഈ പ്രശ്നം. ഒരു താരത്തെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടിയിട്ടാണ് വയലൻസ് കാണിക്കുന്നതെങ്കിൽ അതിനോട് യോജിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.

വയലൻസ് ആവശ്യമുള്ള കഥയാണെങ്കിൽ അത് വേണം, അതിൽ തെറ്റില്ല. പക്ഷെ അത് കാണിച്ചാൽ മാത്രമേ പ്രേക്ഷകർ പടം കാണുകയുള്ളു എന്ന ചിന്തയിലേക്ക് വന്നാൽ അപകടമാണ്. അപ്പോൾ പ്രേക്ഷകരുടെ അഭിരുചി മാറിക്കൊണ്ടിരിക്കും. അടുത്ത സെക്ഷനായിട്ട് കോമഡി പടങ്ങൾ വന്നുകൂടായ്കയില്ല. പക്ഷെ പഴയ പ്രണയകഥകൾ വരുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ലവ്വിൻ്റെ സങ്കൽപ്പമേ മാറിപ്പോയി. അതിനി തിരിച്ച് വരുമെന്ന് തോന്നുന്നില്ല,’ കമൽ പറഞ്ഞു.

Content Highlight: Director Kamal Talking About Realistic Movies