കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സംവിധായകനാണ് കമൽ. 1986ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം മിഴിനീർപൂക്കൾ എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി കമൽ കരിയർ ആരംഭിക്കുന്നത്.
ഉണ്ണികളെ ഒരു കഥ പറയാം, ഉള്ളടക്കം, അയാൾ കഥയെഴുതുകയാണ്, ഓർക്കാപ്പുറത്ത് തുടങ്ങി നിരവധി മികച്ച ചിത്രങ്ങളിൽ മോഹൻലാലും കമലും ഒന്നിച്ചിട്ടുണ്ട്. മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് കമൽ.
മോഹൻലാൽ സംവിധായകരുടെ നടനാണെന്ന് എല്ലാവരും പറയുമെന്നും അത് വളരെ ശരിയാണെന്നും കമൽ പറയുന്നു. മോഹൻലാൽ വെള്ളം പോലെയാണെന്ന് പലരും തമാശയായി പറയാറുണ്ടെന്നും അത് സത്യമാണെന്നും കമൽ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പലരും പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണ്. മോഹൻലാൽ എന്നാൽ ഡയറക്ടറുടെ ആക്ടറാണെന്ന്. ഏത് സംവിധായകന്റെ സെറ്റിൽ ചെല്ലുന്നോ ആ ഡയറക്ടറുടെ രീതിക്കനുസരിച്ച് മോഹൻലാൽ മാറുമെന്നതാണ് സത്യം.
നമ്മൾ മോഹൻലാലിനെ കുറിച്ച് തമാശയായി പറയുന്ന ഒരു കാര്യമാണ്, വെള്ളം പോലെയാണ് മോഹൻലാലെന്ന്. വെള്ളം ഏത് പത്രത്തിൽ ഒഴിക്കുന്നോ ആ ഷെയ്പ്പിലേക്ക് അത് മാറുമല്ലോ. വെള്ളത്തിന് അങ്ങനെയൊരു പ്രത്യേകതയുണ്ടല്ലോ.
അതുപോലെയാണ് മോഹൻലാൽ. ഏത് സംവിധായകന്റെ കൂടെയാണ് അവരുടെ അഭിനേതാവായി മോഹൻലാൽ മാറുമെന്നതാണ് സത്യം. അതൊരു ക്വാളിറ്റി തന്നെയാണ്. അതുകൊണ്ട് തന്നെയാണ് എല്ലാവരും പറയുന്നത് ഡയറക്ടറുടെ ആക്ടറാണ് മോഹൻലാലെന്ന്,’കമൽ പറയുന്നു.
Content Highlight: Director Kamal Talk About Acting Of Mohanlal