മലയാള സിനിമ പ്രതിസന്ധിയിലാണെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. പുറത്തിറങ്ങുന്ന പല സിനിമകളുടെ പേര് പോലും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ സംവിധായകരുടെ സിനിമക്കാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമല്‍.
‘ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ ഉറപ്പായും മലയാള സിനിമക്കകത്ത് നിലനില്‍ക്കുന്ന പ്രതിസന്ധിയാണ്. സിനിമക്കകത്ത് നിരവധി സംഘടനകളുണ്ട് അതിന്റെ ഭാരവാഹികളുണ്ട്. അതൊക്കെ അവര്‍ പരിഹരിക്കും. പിന്നെ ഇതൊന്നും അത്ര വലിയ പ്രതിസന്ധിയായിട്ട് എനിക്ക് അനുഭവപ്പെടുന്നില്ല. കാരണം കാലാകാലങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായിട്ടുണ്ട്. സിനിമ എന്നും സജീവമായിട്ടും അതുപോലെ സ്മൂത്തായിട്ടും പോകണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
മലയാള സിനിമയെന്ന മഹാ പ്രസ്ഥാനത്തിന്റെയൊപ്പം തീര്‍ച്ചയായും യുവതാരങ്ങളുമുണ്ടാകും. അവരും ഇതിന്റെ ഭാഗമാണ്. പിന്നെ ഇതുപോലെയുള്ള കൊച്ച് കൊച്ച് പിണക്കങ്ങളുമൊക്കെ ഉണ്ടാകും. നന്നായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.
ഞാന്‍ കുറച്ച് മുമ്പ് പറഞ്ഞ പ്രതിസന്ധി അതല്ല. ഇപ്പോള്‍ ഇറങ്ങുന്ന ചില സിനിമകളൊക്കെ വിജയിക്കുന്നുണ്ട്. ചിലതൊക്കെ പരാജയപ്പെടുന്നുണ്ട്. പക്ഷെ ഒരു സിനിമയുടെ പേര് പോലും ഓര്‍ത്ത് വെക്കാന്‍ പറ്റാത്ത രീതിയില്‍ ചില സിനിമകളൊക്കെ വിസ്മൃതിയിലേക്ക് പോവുകയാണ്. പ്രത്യേകിച്ച് നിരവധി പുതിയ സംവിധായകരുട സിനിമക്കാണ് അങ്ങനെ സംഭവിക്കുന്നത്.
മുന്‍ കാലങ്ങളിലൊന്നും അങ്ങനെയായിരുന്നില്ല. ഒരു വര്‍ഷം 70, 80 സിനിമകളൊക്കെ ഇറങ്ങുന്ന കാലഘട്ടത്തിലും 50 സിനിമയെ കുറിച്ചെങ്കിലും നമ്മള്‍ ഓര്‍ക്കുമായിരുന്നു. എന്നാല്‍ ഇന്ന്, കഴിഞ്ഞ മാസം ഇറങ്ങിയ ഒരു സിനിമയുടെ പേര് പറയാന്‍ പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല,’ കമല്‍ പറഞ്ഞു.
content highliight: director kamal about new malayalam cinema