ഷൂട്ടിങ് സ്‌പോട്ടില്‍ വെച്ച് ഉണ്ടാക്കിയ കോമഡിയാണത്, ലാലിനോട് പറഞ്ഞപ്പോള്‍ പുള്ളിക്ക് ചിരിയടക്കാനായില്ല: കമല്‍
Entertainment
ഷൂട്ടിങ് സ്‌പോട്ടില്‍ വെച്ച് ഉണ്ടാക്കിയ കോമഡിയാണത്, ലാലിനോട് പറഞ്ഞപ്പോള്‍ പുള്ളിക്ക് ചിരിയടക്കാനായില്ല: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 4:08 pm

മോഹന്‍ലാല്‍ കമല്‍ കൂട്ടുകെട്ടില്‍ 1998ല്‍ റിലീസായ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സാഗര്‍ കോട്ടപ്പുറം എന്ന നോവലിസ്റ്റായി മോഹന്‍ലാല്‍ അഴിഞ്ഞാടിയ ചിത്രം ആരാധകര്‍ മറക്കാനിടയില്ല. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുയാണ് സംവിധായകന്‍ കമല്‍.

ചിത്രത്തിലെ പല കോമഡിയകളും ആദമ്യേ എഴുതിയിരുന്നെന്നും കുപ്പിവള കിലുങ്ങണ് എന്ന പാട്ടില്‍ ഗ്രൂപ്പ് ഡാന്‍സേഴ്‌സിനെ മോഹന്‍ലാല്‍ വഴക്കുപറയുന്നത് ആ സ്‌പോട്ടില്‍ വെച്ച് എഴുതിയതാണെന്നും കമല്‍ പറഞ്ഞു. ഒരുപാട് ആര്‍ട്ടിസ്റ്റുകളെ വെച്ച് എടുക്കേണ്ട സീനായിരുന്നു അതെന്നും ലൈറ്റ് പോകുന്നതിന് മുമ്പ് ഷൂട്ട് തീര്‍ക്കാന്‍ പറ്റാതെ വരികയും ചെയ്‌തെന്ന് കമല്‍ പറഞ്ഞു.

എന്ത് ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ് തനിക്ക് ഇങ്ങനെയൊരു ഐഡിയ തോന്നിയതെന്നും ലാലിനോട് പറഞ്ഞപോപള്‍ ലാലിന് ചിരി നിര്‍ത്താനായില്ലെന്നും കമല്‍ പറഞ്ഞു. ഡാന്‍സ് മാസ്റ്ററിനും തന്റെ ഐഡിയ ഇഷ്ടമായെന്നും അതുവരെ ആരും ചിന്തിക്കാത്ത കാര്യമായിരുന്നു അതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.

‘അയാള്‍ കഥയെഴുതുകയാണ് സിനിമയിലെ കോമഡികള്‍ പലതും സിദ്ദിഖും ശ്രീനിവാസനും ചേര്‍ന്നാണ് ഉണ്ടാക്കിയത്. ചില സാധനങ്ങള്‍ മോഹന്‍ലാല്‍ കൈയില്‍ നിന്ന് ഇട്ടിട്ടുണ്ട്. കുപ്പിവള കിലുങ്ങണ് എന്ന പാട്ട് ഊട്ടിയിലാണ് ഷൂട്ട് ചെയ്തത്. ഒരുപാട് ഡാന്‍സേഴ്‌സിനെ വെച്ചുകൊണ്ടുള്ള സീക്വന്‍സാണ് അത്. എനിക്കാണെങ്കില്‍ അത്തരം ഡാന്‍സ് തീരെ ഇഷ്ടമല്ല. മാക്‌സിമം ബാക്ക്ഗ്രൗണ്ട് ഡാന്‍സേഴ്‌സിനെ ഞാന്‍ വെക്കാറില്ല.

അന്നത്തെ ഷൂട്ട് കുറെ ബാക്കി കിടപ്പുണ്ടായിരുന്നു. ലൈറ്റ് പോവാറായ സമയമായിരുന്നു. പിറ്റേദിവസം തൊട്ട് കലാ മാസ്റ്ററെ കിട്ടില്ല, അവര്‍ വേറെ സിനിമയില്‍ ജോയിന്‍ ചെയ്യും. എന്ത് ചെയ്യുമെന്നറിയാതെ നിന്നപ്പോഴാണ് എനിക്ക് അങ്ങനെയൊരു ഐഡിയ തോന്നിയത്. ലാലിന്റെ ക്യാരക്ടര്‍ ഈ ഗ്രൂപ്പ് ഡോന്‍സേഴ്‌സിനെ വഴക്ക് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും എന്നാലോചിച്ചു. ലാലിനോട് ഇത് പറഞ്ഞപ്പോള്‍ തന്നെ പുള്ളിക്ക് ചിരിയടക്കാനായില്ല. അന്നത്തെ കാലത്ത് അതൊരു വെറൈറ്റിയായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about Kuppivala Kilunganu song in Ayal Kadhayezhuthukyanu movie