| Tuesday, 6th June 2017, 9:05 am

സിനിമാ മേഖലയിലെ വലതുപക്ഷ സ്വാധീനം പുരസ്‌കാര നിര്‍ണ്ണയത്തെ സ്വാധീനിച്ചിരുന്നു: കമല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തിലെ ചലച്ചിത്ര മേഖലയില്‍ നില നിന്നിരുന്ന വലതു പക്ഷ സ്വാധീനം പുരസ്‌കാര നിര്‍ണ്ണയങ്ങളെ ബാധിച്ചിരുന്നെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ഇത്തവണ അത്തരത്തിലുള്ള ബാഹ്യ ഇടപെടല്‍ നടന്നിട്ടില്ല എന്നതിന്റെ തെളിവാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലെ ജനകീയ ഭാവമെന്നും അദ്ദേഹം പറഞ്ഞു.


Also read ‘ഇത് കള്ളയൊപ്പില്ലാത്ത പ്രോഗ്രസ് റിപ്പോര്‍ട്ട്’; സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെ അഭിനന്ദിച്ച് രഞ്ജിത്ത്


ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സംവിധായകന്‍ ഫാസില്‍ അവാര്‍ഡുകള്‍ തലയില്‍ കയറ്റി വെച്ച് ഭാവി നശിപ്പിക്കരുതെന്ന് പുരസ്‌കാര ജേതാക്കളോട് പറഞ്ഞു. പുരസ്‌കാര ജേതാക്കളായ സുരഭി ലക്ഷ്മി, ആദിഷ്, വിനായകന്‍, രജീഷ വിജയന്‍, വിധു വിന്സെന്റ്, ദിലീഷ് പോത്തന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു


Dont miss ‘മാപ്പ് പറഞ്ഞേ തീരു’; അമിത് ഷായ്‌ക്കെതിരായ പ്രസ്താവന; കോടിയേരിക്ക് വക്കീല്‍ നോട്ടീസ്


We use cookies to give you the best possible experience. Learn more