ആ നായികയുടെ പ്രകടനത്തില്‍ ആദ്യമൊന്നും ഞാന്‍ തൃപ്തനായിരുന്നില്ല: കമല്‍
Entertainment
ആ നായികയുടെ പ്രകടനത്തില്‍ ആദ്യമൊന്നും ഞാന്‍ തൃപ്തനായിരുന്നില്ല: കമല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 3rd August 2024, 10:42 pm

മോഹന്‍ലാല്‍ കമല്‍ കൂട്ടുകെട്ടില്‍ 1998ല്‍ റിലീസായ ചിത്രമാണ് അയാള്‍ കഥയെഴുതുകയാണ്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. സാഗര്‍ കോട്ടപ്പുറം എന്ന നോവലിസ്റ്റായി മോഹന്‍ലാല്‍ അഴിഞ്ഞാടിയ ചിത്രം ആരാധകര്‍ മറക്കാനിടയില്ല. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുയാണ് സംവിധായകന്‍ കമല്‍.

ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത് നന്ദിനിയായിരുന്നു. ഏപ്രില്‍ 19 എന്ന സിനിമയിലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് താന്‍ അവരെ ഈ സിനിമയലേക്ക് വിളിച്ചതെന്ന് കമല്‍ പറഞ്ഞു. ഒരുപാട് ലെയറുകളുള്ള കഥാപാത്രമായിരുന്നു അതെന്നും ഭാഷ അറിയാത്തതിനാല്‍ തനിക്ക് ഇത് ചെയ്യാന്‍ പ്രയാസമാകുമെന്നും നന്ദിനി ആദ്യം പറഞ്ഞെന്നും താന്‍ അവരെ കണ്‍വിന്‍സ് ചെയ്തുവെന്നും കമല്‍ പറഞ്ഞു.

എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ താന്‍ ഉദ്ദേശിച്ച റിസള്‍ട്ട് നന്ദിനി തന്നിരുന്നില്ലെന്നും ചില സീനിന് അവര്‍ ഇടുന്ന എക്‌സ്പ്രഷനുകള്‍ മനസിലായില്ലെന്നും കമല്‍ പറഞ്ഞു. ആദ്യത്തെ ദിവസങ്ങളിലൊന്നും അവരുടെ പെര്‍ഫോമന്‍സില്‍ തൃപ്തി തോന്നിയില്ലെന്നും കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഓക്കെയായെന്നും കമല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു കമല്‍.

‘ഈ സിനിമയിലെ നായികയായി തെരഞ്ഞെടുത്തത് നന്ദിനിയെ ആയിരുന്നു. ഏപ്രില്‍ 19ലെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് അവരെ സെലക്ട് ചെയ്തത്. ഇതിലെ നായികയെന്ന് പറയുന്നത് ഒരുപാട് ലെയറുകളുള്ള ഒന്നാണ്. ആദ്യം നമ്മള്‍ കാണുന്നയാളല്ല അവസാനത്തോടടുക്കുമ്പോള്‍. ഞാന്‍ അവരോട് കഥ പറയുന്ന സമയത്ത് ഇത് കുറച്ച് പാടുള്ള ക്യാരക്ടറാണ്. എന്നെക്കൊണ്ട് പറ്റില്ലെന്ന് പറഞ്ഞ് അവര്‍ മാറാന്‍ നോക്കി. പക്ഷേ ഞാന്‍ അവരെ കണ്‍വിന്‍സ് ചെയ്തു.

ഷൂട്ട് തുടങ്ങിയപ്പോള്‍ നന്ദിനിയുടെ പെര്‍ഫോമന്‍സില്‍ എനിക്ക് ഒട്ടും തൃപ്തി തോന്നിയില്ല. പല സീനിലും അവര്‍ ഇടുന്ന എക്‌സ്പ്രഷന്‍ എനിക്ക് മനസിലാക്കാന്‍ പറ്റിയില്ല. ആദ്യത്തെ രണ്ടുമൂന്ന് ദിവസം മാത്രമേ ഈ കുഴപ്പമുണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞപ്പോള്‍ അവരില്‍ നിന്ന് എന്താണോ പ്രതീക്ഷിച്ചത് അത് അതുപോലെ കിട്ടി,’ കമല്‍ പറഞ്ഞു.

Content Highlight: Director Kamal about Casting of Nandini in Ayal Kadhayezhuthukayanu movie