| Sunday, 24th September 2023, 10:59 am

സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പ്രശസ്ത സംവിധായകൻ കെ.ജി. ജോർജ് അന്തരിച്ചു.  കാക്കനാടുള്ള വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു മരണം. 78 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. മലയാള സിനിമക്ക് പുതിയ ഭാവവും മാനവും നൽകിയ സംവിധായാകനായിരുന്നു അദ്ദേഹം.

നെല്ലിന്റെ തിരക്കഥാകൃത്തായാണ് അദ്ദേഹം മലയാള സിനിമയിൽ പ്രവേശിക്കുന്നത്. 1976ൽ സ്വപ്നാടനം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ഈ ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരവും അദ്ദേഹം നേടി. 1982ൽ യവനികയിലൂടെ മികച്ച ചിത്രത്തിനും കഥക്കുമുള്ള സംസ്ഥാന അവാർഡും അദ്ദേഹം നേടിയിരുന്നു.

 1988ൽ പുനിറത്തിറങ്ങിയ ഇലവങ്കോട്ദേശമാണ് കെ.ജി. ജോർജ് സംവിധാനം ചെയ്ത അവസാനത്തെ സിനിമ. 40 വർഷത്തിനിടയിൽ അദ്ദേഹം 19 സിനിമകൾ സംവിധാനം ചെയ്തിരുന്നു. വ്യത്യസ്തമായ പ്രമേയങ്ങളായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ കാതല്‍. ആരും എടുക്കാന്‍ മടിക്കുന്ന വിഷയങ്ങളെ അദ്ദേഹം ബിഗ്‌സ്‌ക്രീനില്‍ കൊണ്ടുവന്നു. 2016ല്‍ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം കെ.ജി. ജോര്‍ജിന് ലഭിച്ചിരുന്നു.

സെപ്റ്റംബർ 26നാണ് സംസ്കാരം.

CONTENT HIGHLIGHTS: Director K.G. George passed away

We use cookies to give you the best possible experience. Learn more