കോട്ടയം: ഭാര്യാവീടിന് പുറത്ത് പാര്‍ക്ക് ചെയ്ത തന്റെ കാറിനെ ഇടിച്ച് കേടുപാടുവരുത്തിയ അജ്ഞാത വാഹന ഉടമയെത്തേടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്.
ഇന്നലെ രാത്രി പത്തു മണിക്കാണ് കോട്ടയം കുടമാളൂരിന് അടുത്ത് അമ്പാടിയില്‍ റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തതെന്നും ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി എന്‍ട്രി നിര്‍ബന്ധമാണെന്നും അതിന് സഹകരിക്കണമെന്നും അതാണ് മാന്യതയെന്നും ജൂഡ് ആന്റണി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ ജൂഡ് ആന്റണിയുടെ വാഹനം തെറ്റായ രീതിയില്‍ ആണ് റോഡരികില്‍ പാര്‍ക്ക് ചെയ്തതെന്ന കമന്റുമായി നിരവധി പേര്‍ പോസ്റ്റിന് താഴെ രംഗത്തെത്തിയിട്ടുണ്ട്.
റോഡില്‍ അപകടകരമാം വിധമാണ് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നും നിങ്ങള്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്നുമാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്.
ഇതിനെതിരെയും ജൂഡ് പ്രതികരിച്ചിട്ടുണ്ട്. കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്ന് പറയുന്നവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാരെ പോലെയാണെന്നാണ് ജൂഡ് പ്രതികരിച്ചത്.
പാര്‍ക്ക് ചെയ്തിരിക്കുന്നത് ഏകദേശം റോഡില്‍ തന്നെയാണെന്നും കൂടാതെ ബ്ലാക്ക് കളര്‍ കാറായതുകൊണ്ട് അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്നും പാര്‍ക്കിങ് ലൈറ്റ് എങ്കിലും ഇടാമായിരുന്നെന്നും ചിലര്‍ പറയുന്നു.
ചേട്ടാ… രാത്രികാലങ്ങളില്‍ റോഡരികില്‍ പാര്‍ക്ക് ചെയുന്ന വാഹനങ്ങള്‍ നിര്‍ബന്ധമായും പാര്‍ക്ക് ലൈറ്റുകള്‍ തെളിച്ചിടണം എന്ന് ഒരു നിയമം ഉണ്ട്, അങ്ങനെ ചെയ്തിരുന്നോ? ഇല്ലങ്കില്‍ വണ്ടിത്തട്ടിയ ആള്‍ ജീവിച്ചിരുപ്പുണ്ടന്ന് ഉറപ്പുണ്ടെങ്കില്‍ പോസ്റ്റ് മുക്കി മുങ്ങിക്കോ. പണികിട്ടാന്‍ സാധ്യതയുണ്ട് എന്നാണ് ചില കമന്റുകള്‍.
എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ സംഭവിച്ചതാകാമെന്നും പാര്‍ക്കിങ് ലൈറ്റ് ഇട്ടില്ലെങ്കില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വാഹനത്തിലിരിക്കുന്നവര്‍ കാണാന്‍ സാധ്യതയില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
ജൂഡ് ആന്റണി ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ രാത്രി പത്തു മണി സമയത്തു കുടമാളൂരിന് അടുത്തുള്ള അമ്പാടിയില്‍ എന്റെ ഭാര്യവീടിന്റെ പുറത്തു പാര്‍ക്ക് ചെയ്തിരുന്ന എന്റെ പാവം കാറിനിട്ട് ഇടിച്ചു ഈ കോലത്തിലാക്കിയ മഹാനെ, നിങ്ങള്‍ ആരാണെങ്കിലും ഒരഭ്യര്‍ത്ഥന, നിങ്ങളുടെ കാറിനും സാരമായി പരുക്ക് പറ്റി കാണുമല്ലോ, ഇന്‍ഷുറന്‍സ് ക്ലെയിം കിട്ടാന്‍ ജി.ഡി എന്‍ട്രി നിര്‍ബന്ധമാണ്. അതിന് സഹകരിക്കണം. മാന്യത അതാണ് . ഇല്ലേലും സാരമില്ല . നമ്മളൊക്കെ മനുഷ്യരല്ലേ?
എന്റെ എളിയ നിഗമനത്തില്‍ ചുവന്ന സ്വിഫ്റ്റ് ആകാനാണ് സാധ്യത. (കാര്‍ പാര്‍ക്ക് ചെയ്തതിന്റെ കുഴപ്പമാണെന്നാണ് താഴെ വരുന്ന കമ്മന്റുകളില്‍ കൂടുതലും. ഇറക്കം കുറഞ്ഞ വസ്ത്രം ഇടുന്നത് കൊണ്ടാണ് പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് എന്ന് പറഞ്ഞ മഹാന്മാര്‍ ഉള്ള നാടല്ലേ. അത്ഭുതമില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Jude Antony Joseph Facebook Post