കൊച്ചി: സാറാസ് സിനിമയ്‌ക്കെതിരെയുള്ള മത നേതാക്കളുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ കൂടി എതിര്‍ക്കണമെന്നാണ് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയത്.
‘പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ ഉള്‍പ്പെടെ എതിര്‍ക്കണം.
നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ,’ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
പ്രസവിക്കാന്‍ ആഗ്രഹമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ പ്രമേയമാണ് ‘സാറാസ്’ എന്ന ജൂഡ് ആന്റണി ചിത്രത്തിന്റേത്. ചിത്രം ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമില്‍ റലീസായതോടെ വലിയ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്നത്.
ചിത്രത്തെയും സിനിമ പറയുന്ന തീമിനേയും പ്രകീര്‍ത്തിച്ച് കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ചിത്രം ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സിനമായാണെന്ന വിമര്‍ശനവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു.
ഭ്രൂണഹത്യ പാപമാണെന്നും വിശ്വാസിയായ ജൂഡ് ഈ സിനിമ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല, എന്ന തരത്തിലുള്ള വമര്‍ശനവും ഉയര്‍ന്നിരുന്നു. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെയാണ് ജൂഡ് ആന്തണി രംഗത്തെത്തിയിരിക്കുന്നത്.
‘സത്യ ക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി. എന്ന്, കര്‍ത്താവില്‍ വിശ്വസിക്കുന്ന അഭിമാനിക്കുന്ന ജൂഡ്,’ എന്ന ഒരു പോസ്റ്റും അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു.
അന്ന ബെന്നും സണ്ണി വെയ്നുമാണ് സാറാസില്‍ പ്രധാന വേഷത്തിലെത്തുന്നത്. കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊവിഡ് സുരക്ഷ പൂര്‍ണമായി ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.
അന്നബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ക്ലാസ്‌മേറ്റ്സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ചിത്രം നിര്‍മ്മിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Director Jude Anthony Joseph responds to religious leaders ‘criticism of Saras’ film