കൊച്ചി: സാറാസ് സിനിമയ്‌ക്കെതിരെയുള്ള മത നേതാക്കളുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ കൂടി എതിര്‍ക്കണമെന്നാണ് ജൂഡ് ഫേസ്ബുക്കില്‍ എഴുതിയത്.
‘പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ ‘അച്ചന്മാരെ’ ഉള്‍പ്പെടെ എതിര്‍ക്കണം.
നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ,’ ജൂഡ് ആന്റണി ജോസഫ് പറഞ്ഞു.
പ്രസവിക്കാന്‍ ആഗ്രഹമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ പ്രമേയമാണ് ‘സാറാസ്’ എന്ന ജൂഡ് ആന്റണി ചിത്രത്തിന്റേത്. ചിത്രം ജൂലൈ അഞ്ചിന് ആമസോണ്‍ പ്രൈമില്‍ റലീസായതോടെ വലിയ ചര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിലടക്കം നടക്കുന്നത്.
ചിത്രത്തെയും സിനിമ പറയുന്ന തീമിനേയും പ്രകീര്‍ത്തിച്ച് കൂടുതല്‍ ആളുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ചിത്രം ഭ്രൂണഹത്യയെ പ്രോത്സാഹിപ്പിക്കുന്ന സിനമായാണെന്ന വിമര്‍ശനവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു.
ഭ്രൂണഹത്യ പാപമാണെന്നും വിശ്വാസിയായ ജൂഡ് ഈ സിനിമ ചെയ്തത് അംഗീകരിക്കാന്‍ കഴിയില്ല, എന്ന തരത്തിലുള്ള വമര്‍ശനവും ഉയര്‍ന്നിരുന്നു. ഇങ്ങനെയുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമെതിരെയാണ് ജൂഡ് ആന്തണി രംഗത്തെത്തിയിരിക്കുന്നത്.
‘സത്യ ക്രിസ്ത്യാനി എന്ന് കാണിക്കാന്‍ ഒന്നും ചെയ്യണ്ട. കര്‍ത്താവ് പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കി അതിലെ നന്മകള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മതി. എന്ന്, കര്‍ത്താവില്‍ വിശ്വസിക്കുന്ന അഭിമാനിക്കുന്ന ജൂഡ്,’ എന്ന ഒരു പോസ്റ്റും അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു.