| Wednesday, 29th May 2024, 8:52 am

പ്രേമലു വളരെ ലൈവ് ആയിട്ട് തോന്നി, മികച്ച തിരക്കഥയായി തോന്നിയത് ആ ചിത്രമാണ്: ജോഷി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന സംവിധായകനാണ് ജോഷി. ജയൻ മുതൽ ജോജു വരെയുള്ള മലയാള സിനിമയിലെ നായകൻമാരെ വെച്ച് സിനിമയെടുത്തിട്ടുള്ള അദ്ദേഹം മലയാളത്തിലെ കോമേഴ്‌ഷ്യൽ സിനിമകളുടെ തലതൊട്ടപ്പനാണ്.

മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് ജോഷി. പുതിയകാലത്തെ മലയാള സിനിമകളെ കുറിച്ച് പറയുകയാണ് ജോഷി.

ഈയടുത്ത് മലയാളത്തിലിറങ്ങിയ സിനിമകളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവയാണെന്ന് ജോഷി പറയുന്നു. പ്രേമലു എന്ന ചിത്രം വളരെ ലൈവ് ആയിട്ട് തോന്നിയെന്നും ഫാലിമി എന്ന ചിത്രത്തിന്റേത് നല്ല തിരക്കഥയായി തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ്, അഞ്ചകള്ളകോക്കാൻ എന്നീ ചിത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. വനിത മാഗസിനോട് സംസാരിക്കുകയായിരുന്നു ജോഷി.

‘മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ സിനിമകളൊക്കെ ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ്. പ്രേമലു വളരെ ലൈവ് ആയിട്ട് തോന്നി. നടീ നടന്മാരൊക്കെ അഭിനയിക്കുകയല്ല പെരുമാറുകയാണ്.

പിന്നെ ഫാലിമി നല്ല തിരക്കഥയായിരുന്നു. എല്ലാവരും ഭംഗിയായി അഭിനയിച്ചു. അഞ്ചകള്ളകോക്കാൻ പ്രത്യേക ഴോണറിൽപ്പെട്ട സിനിമയാണ്.

മഞ്ഞുമ്മൽ ബോയ്സും പ്രത്യേകതയുള്ള സിനിമയായിരുന്നു. സംവിധായകനും അഭിനേതാക്കളും ഒത്തൊരുമിച്ചു ചെയ്ത ടീം വർക്ക്‌ അവയിൽ ഫീൽ ചെയ്തിരുന്നു. ആ ആത്മാർത്ഥത സിനിമയിൽ കാണാം. പിന്നെ കണ്ണൂർ സ്‌ക്വാഡ് വളരെ നല്ല സംവിധാനം, അഭിനയം നല്ല ഫോട്ടോഗ്രാഫി,’ജോഷി പറയുന്നു.

Content Highlight: Director Joshy About New Malayalam Cinema

We use cookies to give you the best possible experience. Learn more