മലയാള സിനിമയ്ക്ക് പുത്തല്‍ ഭാവുകത്വം നല്‍കിയ സംവിധായകനാണ് ജിസ് ജോയ്. നന്മ നിറഞ്ഞ കഥാപാത്രങ്ങളുള്ള ഫീല്‍ഗുഡ് സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചാണ് അദ്ദേഹം മോളിവുഡിലെ പ്രിയങ്കരനായ സംവിധായകനായത്.
അദ്ദേഹത്തിന്റെ നന്‍മ നിറഞ്ഞ കഥാപാത്രങ്ങള്‍ ട്രോളായും പ്രത്യക്ഷപ്പെടാറുണ്ട്. എതിരെ നില്‍ക്കുന്ന ആളുടെ മനസൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ മതി എല്ലാവരും പാവങ്ങളാണ് എന്നുതുടങ്ങുന്ന ഡയലോഗടക്കം എല്ലാം തന്നെ ട്രോളന്‍മാര്‍ ആഘോഷമാക്കിയതാണ്.
എന്നാല്‍, നന്മ നിറഞ്ഞ കഥാപാത്രങ്ങളോട് തത്കാലത്തേക്ക് വിട പറയുകയാണ് ജിസ് ജോയ്. മോഹന്‍ കുമാര്‍ ഫാന്‍സിന് ശേഷം ആസിഫ് അലിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജിസ് ജോയ്‌യുടെ പോര്‍ട്ട്‌ഫോളിയോ ബ്രേക്കറാവുന്നത്.
ഇതുവരെ ചെയ്തുപോന്ന ചിത്രങ്ങളില്‍ നിന്നും നേരെ വിപരീതമായ സ്വഭാവമാണ് ഈ ചിത്രത്തിന്റേതെന്നും നൂറു ശതമാനവും ത്രില്ലറാണെന്നുമാണ് അദ്ദേഹം പറയുന്നത്.
പുതിയ ചിത്രത്തിന്റെ ത്രെഡ് നല്‍കിയത് കുഞ്ചാക്കോ ബോബനാണെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയരുന്നു.
‘ ഈ ചിത്രത്തിന്റെ മൂലകഥ കുഞ്ചാക്കോ ബോബന്റേതാണ്. തികച്ചും യാദൃശ്യകമായാണ് ഈ ത്രെഡ് എനിക്ക് ലഭിക്കുന്നത്. ഒരു ദിവസം രാത്രി പത്തരമണിയോടടുത്ത സമയം. നല്ല മഴയുമുണ്ട്. ഞാന്‍ കൊച്ചിയിലെ മറൈന്‍ ഡ്രൈവിലാണ്.
ചാക്കോച്ചന്റെ ഒരു ഫോണ്‍ കോള്‍ എനിക്ക് വന്നു. സാധാരണ ഒമ്പതരയ്ക്ക് ശേഷം ചാക്കോച്ചനെ ഫോണില്‍ കിട്ടുക ബുദ്ധിമുട്ടാണ്. ആ ഫോണ്‍ വിളിയില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ഒരു ത്രെഡ് ആണ് പിന്നീട് ഈ സിനിമയ്ക്ക് പ്രചോദനമായത്.
ചാക്കോച്ചന്റെ ത്രഡ് ഒന്നു കടലാസിലാക്കി അപ്പോള്‍ തന്നെ ബോബി-സഞ്ജയ്ക്ക് അയച്ചുകൊടുത്തു. മൂന്ന് ദിവസം കൊണ്ട് അവര്‍ അതിനെ വിപുലീകരിച്ച് ഒരു ഫോമിലാക്കി അയച്ചുതന്നു. ഈ ചിത്രം സമര്‍പ്പിക്കുന്നത് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമാണ്, ജിസ് ജോയ് പറയുന്നു.