സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു പുഷ്പ 2. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയായിരുന്നു ഇത്. ആദ്യ ഭാഗത്തിന്റെ വന്‍ വിജയത്തിലൂടെ അല്ലു അര്‍ജുന്‍ പാന്‍ ഇന്ത്യന്‍ ലെവല്‍ സ്റ്റാര്‍ഡം സ്വന്തമാക്കിയിരുന്നു.
അല്ലു അര്‍ജുനെ കൂടാതെ ഫഹദ് ഫാസിലും ഈ സിനിമയിലുണ്ടായിരുന്നു. പുഷ്പയുടെ എതിരാളിയായ ഭന്‍വര്‍ സിങ് ഷെഖാവത്തായാണ് ഫഹദ് ആദ്യ ഭാഗത്തില്‍ എത്തിയത്. രണ്ടാം ഭാഗത്തിലും ഫഹദ് തന്നെയാണ് അല്ലുവിന് വില്ലനായി എത്തിയത്.
ഇപ്പോള്‍ പുഷ്പ 2വിലെ ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. അല്ലു അര്‍ജുന്റെ ആര്യ എന്ന സിനിമ മുതല്‍ പുഷ്പ വരെ നടന് മലയാളത്തില്‍ ശബദം കൊടുത്തത് ജിസ് ആയിരുന്നു.
ഫഹദ് ഫാസിലിന് ആദ്യ ഭാഗത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സ്‌ക്രീന്‍ സ്പേസാണ് പുഷ്പ 2വിലെന്നാണ് ജിസ് ജോയ് പറയുന്നത്. പെര്‍ഫോം ചെയ്യാന്‍ കുറേയുണ്ടെന്നും ഫഹദ് അത് അതിഗംഭീരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
കൈ എത്തും ദൂരത്ത് എന്ന ആദ്യ സിനിമയുടെ സമയം മുതല്‍ക്കേ ഫഹദിനെ അറിയുന്ന തന്നെ പോലെയുള്ള ആളുകള്‍ക്ക് അത് വലിയ അത്ഭുതമാണെന്നും സംവിധായകന്‍ പറഞ്ഞു. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പുഷ്പ 2വില്‍ ഫഹദ് ഫാസിലിന് കുറേകൂടെ സ്‌ക്രീന്‍ സ്പേസുണ്ട്. ആദ്യ ഭാഗത്തില്‍ അത്രയധികം ഉണ്ടായിരുന്നില്ലല്ലോ. എന്നാല്‍ ഉള്ള ഭാഗം ഗംഭീരമായിരുന്നല്ലോ. രണ്ടാം ഭാഗത്തില്‍ കുറേയുണ്ട്. അതായത് ഒന്നാം ഭാഗത്തിനേക്കാള്‍ സ്‌ക്രീന്‍ സ്പേസുണ്ട്. പെര്‍ഫോം ചെയ്യാനും കുറേയുണ്ട്. ഫഹദ് അത് അതിഗംഭീരമായി ചെയ്തിട്ടുമുണ്ട്.
കൈ എത്തും ദൂരത്ത് എന്ന സിനിമ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ തന്നെ എനിക്ക് ഫഹദിനെ അറിയുന്നതാണ്. അതിന് മുമ്പ് അറിയില്ലായിരുന്നു. കൈ എത്തും ദൂരത്ത് സിനിമ കഴിഞ്ഞ് കുറച്ച് നാളുകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ പരസ്പരം പരിചയപ്പെട്ടത്.
പുഷ്പ 2വില്‍ മിനിമം 1000 ആളുകളുള്ള സീനൊക്കെയുണ്ട്. അതില്‍ മുന്നില്‍ നിന്ന് പെര്‍ഫോം ചെയ്തത് ഫഹദാണ്. അപ്പോള്‍ അന്നത്തെ ഫഹദിനെ അറിയുന്ന എന്നെ പോലെയുള്ള ആളുകള്‍ക്ക് അത് വലിയ അത്ഭുതമാണ്.
അയാള്‍ അല്ല ഇയാളെന്ന് തോന്നും. കാരണം ആ ഫഹദാണ് ഇതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഫഹദിന് വളരെ കാര്യമായിട്ട് ഒരു രാത്രി കൊണ്ട് എന്തോ ബ്ലസിങ് സംഭവിച്ചിട്ടുണ്ട്. അല്ലാതെ ഇങ്ങനെ പെര്‍ഫോം ചെയ്യാന്‍ പറ്റില്ല,’ ജിസ് ജോയ് പറഞ്ഞു.
Content Highlight: Director Jis Joy Talks About Fahadh Faasil And Pushpa2