മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ് റാം. വലിയ പ്രതീക്ഷകളാണ് ചിത്രത്തിന് മേല്‍ സിനിമാ പ്രേമികള്‍ക്കുള്ളത്.
കൊവിഡ് പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റേതായി ഇനി പൂര്‍ത്തീകരിക്കാനുള്ള ഭാഗം മുഴുവന്‍ വിദേശ രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യേണ്ടത്.
റാം കാത്തിരിക്കുന്ന ആരാധര്‍ക്കായി ചിത്രത്തിന്റെ കുടുതല്‍ വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജീത്തു ജോസഫ്.
‘റാം ഒരു ആക്ഷന്‍ സിനിമയാണ്, മലയാള സിനിമയില്‍ കാണുന്ന തരം സംഘട്ടന രംഗങ്ങള്‍ അല്ല ചിത്രത്തില്‍ ഉള്ളത്. പുറത്ത് നിന്നുള്ള നിരവധി സ്റ്റണ്ട് മാസ്‌റ്റേഴ്‌സിനെ കൊണ്ട് വരുന്നുണ്ട്. ഒരു ഹോളിവുഡ് സ്‌റ്റൈലില്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്’, ജീത്തു ജോസഫ് പറയുന്നു.
റാമിന്റെ ലൊക്കേഷന്‍ നോക്കാന്‍ പോവുകയാണെന്നും ജൂലൈ പകുതിയാവുമ്പോള്‍ ഷൂട്ട് തുടങ്ങാമെന്നുള്ള പ്ലാനിലാണ് പോകുന്നതെന്നും ജീത്തു നേരത്തെ പറഞ്ഞിരുന്നു.
വിദേശത്ത് ഷൂട്ടാുള്ളതുകൊണ്ട് നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍. റീലിസ് എന്നാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ പറയാന്‍ പറ്റില്ല. ഈ വര്‍ഷം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വല്‍ത്ത് മാനാണ് ജീത്തു ജോസഫിന്റെതായി പുറത്ത് വന്ന അവസാന ചിത്രം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ട്വല്‍ത്ത് മാന്‍ നിര്‍മിച്ചത്. നവാഗതനായ കെ.ആര്‍. കൃഷ്ണകുമാര്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.