സിനിമ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. കൊറോണ കാലത്ത് ആമസോണ്‍ പ്രൈമിലൂടെ ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടും വന്ന് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ഡയറക്ട് ഒ.ടി.ടി റിലീസ് ആയിരുന്നിട്ട് കൂടി ദൃശ്യം 2 പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിത്രത്തിന് ഇനിയൊരു ഭാഗം കൂടി ഉണ്ടാകുമെന്ന സൂചന ടെയില്‍ എന്‍ഡില്‍ നല്‍കിയാണ് ദൃശ്യം 2 അവസാനിക്കുന്നത്.
അതിന് ശേഷം ദൃശ്യം 3 ഉണ്ടാകുമെന്ന് നിര്‍മാതാവായ ആന്റണി പെരുമ്പാവൂര്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ ജീത്തു ജോസഫ് ഇതിനെ കുറിച്ച് യാതൊന്നും വിട്ടുപറഞ്ഞിരുന്നില്ല. കാത്തിരിക്കാനായിരുന്നു പലപ്പോഴും അദ്ദേഹത്തിന്റെ മറുപടി.
ദൃശ്യം 3 ഉടന്‍ വരുന്നുവെന്ന ചാനല്‍ കാര്‍ഡിന് താഴെ ജീത്തു ജോസഫ് ഇട്ട കമന്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘ക്ലാസിക് ക്രിമിനല്‍ തിരിച്ച് വരുന്നു?.. ദൃശ്യം 3 2025ല്‍ വരുന്നെന്ന് റിപ്പോര്‍ട്ട്’ എന്ന റിപ്പോര്‍ട്ടര്‍ ചാനലിന്റെ കാര്‍ഡിന് താഴെയാണ് ജീത്തു ജോസഫിന്റെ കമന്റ്. ‘ശരിക്കും??..’ എന്നാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തു ജോസഫ് പ്രതികരിച്ചത്. ചാനലിന്റെ കാര്‍ഡും അതിന്റെ താഴെയുള്ള അദ്ദേഹത്തിന്റെ കമന്റും കൂടിയായപ്പോള്‍ കാര്‍ഡിന് താഴെ നിരവധി ആളുകളാണ് പരിഹാസവുമായി എത്തിയിരിക്കുന്നത്
മലയാള സിനിമയുടെ അഭിമാനമായി മാറിയ ചിത്രമാണ് ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് 2013 ല്‍ പുറത്തിറങ്ങിയ ദൃശ്യം. ജോര്‍ജുകുട്ടി എന്ന തൊടുപുഴക്കാരനായി മോഹന്‍ലാല്‍ വന്നപ്പോള്‍ അന്ന് ജോര്‍ജുകുട്ടിയും കുടുംബവും കൊണ്ടുപോയത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡുകളായിരുന്നു. 50കോടി ക്ലബ്ബില്‍ കയറുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടം സ്വന്തമാക്കിയതും ദൃശ്യം തന്നെയാണ്.
വെറും നാലാം ക്ലാസുകാരന്റെ ബുദ്ധിയല്ല എന്ന് കേസ് അന്വേഷിക്കുന്ന പൊലീസുകാരെ പോലും തോന്നിപ്പിച്ച പഴുതടച്ചുള്ള കഥാ സന്ദര്‍ഭങ്ങള്‍ ഓരോ പ്രേക്ഷകനെയും ആകാംക്ഷയുടെ മുള്‍മുനയിലാണ് നിര്‍ത്തിയിരുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തപ്പെട്ടുവെന്ന് മാത്രമല്ല ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ ചിത്രമെന്ന മൈല്‍ സ്റ്റോണും ദൃശ്യത്തിന് സ്വന്തം. റീമേക്ക് ചെയ്ത എല്ലാ ഭാഷകളിലും വന്‍ വിജയമാണ് ചിത്രം നേടിയത്.
Content Highlight: Director Jeethu Joseph ridiculed the channel