| Tuesday, 2nd March 2021, 1:14 pm

കോമഡി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാന്‍ കഴിയും: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദൃശ്യം 2 പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമയിലെ സഹനടന്മാരും നടികളുമായെത്തിയവരെ കുറിച്ച് ചര്‍ച്ചകളുണ്ടായിരുന്നു. ടെലിവിഷന്‍ പരിപാടികളിലും സ്റ്റേജ് ഷോകളിലും കോമഡി കഥാപാത്രങ്ങളിലൂടെ പരിചിതരായ കൃഷ്ണപ്രഭ, സുമേഷ്, അജിത്ത് എന്നിവരായിരുന്നു ചിത്രത്തില്‍ വളരെ സീരിയസായ കഥാപാത്രങ്ങളായെത്തിയത്.

ഇതിന് പിന്നാലെ സാധാരണയായി കോമഡി കഥാപാത്രങ്ങള്‍ ചെയ്യുന്നവരെ സീരിയസ് റോളിലേക്ക് പരിഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് ജീത്തു ജോസഫിനോട് പലരും ചോദ്യമുന്നയിച്ചിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ മോഹന്‍ലാലും ജീത്തു ജോസഫും ദൃശ്യത്തിന്റെ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായെത്തിയിരുന്നു. ഇതിലാണ് കോമഡി അഭിനേതാക്കളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ജീത്തു മറുപടി നല്‍കിയത്.

ആദ്യ സിനിമയായ ഡിറ്റക്ടീവ് മുതല്‍ കോമഡി ചെയ്യുന്ന അഭിനേതാക്കളെ വ്യത്യസ്തമായ റോളുകള്‍ക്ക് പരിഗണിക്കാറുണ്ടായിരുന്നെന്ന് ജീത്തു പറഞ്ഞു. ഡിറ്റക്ടീവിലെ വില്ലന്‍ കലാഭവന്‍ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാന്‍ കഴിയുന്നവര്‍ക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്നും ജീത്തു പറഞ്ഞു.

ആമസോണ്‍ പ്രൈമിലൂടെയാണ് ദൃശ്യം 2 പ്രേക്ഷകരിലെത്തിയത്. ദൃശ്യത്തിന്റെ ആദ്യ കാസ്റ്റായ മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതായിരുന്നു രണ്ടാം ഭാഗമെന്നും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് തന്നെ കഥ പറയാനെന്നുമായിരുന്നു പ്രേക്ഷകരുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Director Jeethu Joseph about Drishyam 2 and giving roles to comedy actors

We use cookies to give you the best possible experience. Learn more