മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ കളക്ഷന്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ ചിത്രമാണ് ദൃശ്യം. ഒന്നാം ഭാഗത്തെയും രണ്ടാം ഭാഗത്തെയും ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ കണ്ടത്. പ്രതീക്ഷിക്കാത്ത സസ്‌പെന്‍സുകള്‍ കൊണ്ട് ത്രില്ലടിപ്പിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു.
ദൃശ്യം2 വിനേക്കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. ഒരുപാട് ആലോചിച്ചാണ് ഒരോ സസ്‌പെന്‍സ് എലമെന്റ്‌സിലേക്ക് എത്തിയതെന്നും പ്രേക്ഷകര്‍ ചിന്തിക്കുന്നതിന്റെ ഓപ്പോസിറ്റ് കാണാന്‍ എപ്പോഴും ശ്രമിച്ചിരുന്നെന്നും ജീത്തു പറഞ്ഞു. ജാംഗോ സ്‌പേസിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു സംസാരിച്ചത്.
”ദൃശ്യത്തിന്റെ ഫസ്റ്റ് ഹാഫില്‍ പോലീസ് സ്‌റ്റേഷന്‍ ഒന്നുമില്ലായിരുന്നു. രണ്ട് ഫാമിലി തമ്മില്‍ കുഴിച്ചിട്ട സ്ഥലത്തിന്റെ മുകളില്‍ നിന്ന് സംസാരിക്കുന്നു എന്ന് മാത്രമായിരുന്നു ചിന്തിച്ചത്. പിന്നെ ആലോചിച്ചപ്പോള്‍ ഭയങ്കര ഫോഴ്‌സ് ചെയ്ത് ചെയ്യിപ്പിക്കുന്ന പോലെ തോന്നി.
കറക്ട് എങ്ങനെ അവര്‍ അതിന്റെ മുകളില്‍ വന്നു എന്നൊക്കെ ചിന്തിച്ചു. അങ്ങനെ കുറേ ചിന്തിച്ചാണ് പോലീസ് സ്‌റ്റേഷന്റെ ഉളളില്‍ തന്നെ കുഴിച്ചിട്ടാലോ എന്നതിലേക്ക് എത്തിയത്. പിന്നെ കുറേ ഇരുന്ന് ആലോചിക്കേണ്ടി വന്നു. കാരണം എത്ര ആയാലും മോഹന്‍ലാലാണ് ഇതിന്റെ അകത്ത് നിന്ന് ഊരി പോകുമെന്ന് ആളുകള്‍ ചിന്തിക്കുമെന്ന് തോന്നി. അതുകൊണ്ട് ആദ്യം തന്നെ ലാലേട്ടനെ അവിടെ കൊണ്ട് ഇരുത്തി കുറച്ച് നെഗറ്റീവ് ഷേഡില്‍ കഥ തുടങ്ങാമെന്ന് കരുതി.
പിന്നെ ഇടക്ക് നിങ്ങളാരും ജയിലിലേക്ക് പോകേണ്ടി വരില്ല എന്ന ഡയലോഗ് അദ്ദേഹം പറയുമ്പോള്‍ പ്രേക്ഷകര്‍ക്ക് തോന്നും അവസാനം അയാള്‍ ജയിലിലേക്ക് പോകുമെന്ന്. പിന്നെ അയാളുടെ കടമുറിയുടെ ഫ്‌ളോറിലേക്ക് കാണിച്ചു അതിലായി ആളുകളുടെ ശ്രദ്ധ.
കുഴിച്ച് എടുക്കുന്ന ഇടത്ത് ഒരിക്കലും ഉണ്ടാവില്ലെന്ന് ആളുകള്‍ക്ക് അറിയാന്‍ കഴിയുമെന്ന് ഉറപ്പായിരുന്നു. അങ്ങനെ ഓരോ തവണ പ്രേക്ഷകന്‍ ചിന്തിക്കുന്നതിന്റെ ഓപ്പോസിറ്റ് സംഭവിക്കുന്നത് കാണുമ്പോള്‍ അവര്‍ക്ക് ഹരം കേറും. അവരുടെ ചിന്തയില്‍ നിന്ന് മാറി പറ്റിക്കപ്പെടുമ്പോഴാണ് അവര്‍ക്ക് സിനിമ ആസ്വാദകരമാകുക,” ജീത്തു ജോസഫ് പറഞ്ഞു
ആസിഫ് അലി നായകനാകുന്ന കൂമനാണ് ജീത്തുവിന്റെ പുതിയ ചിത്രം. കെ.ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത്.
content highlight: director jeethu joseph about drishyam 2