| Saturday, 5th November 2022, 6:14 pm

ആസിഫിന്റെ അഭിനയത്തില്‍ ഞാന്‍ ഹാപ്പിയാണ്, കഥാപാത്രത്തിനുള്ള ആലോചനയില്‍ തന്നെ ഫസ്റ്റ് ചോയ്‌സ് അദ്ദേഹത്തിനായായിരുന്നു: ജീത്തു ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് സംവിധാനം ചെയ്ത കൂമന്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുകയാണ്. റിലീസ് ദിവസം മുതല്‍ തന്നെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മോഷണമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ആസിഫ് അലിയുടെ അഭിനയത്തെക്കുറിച്ചും മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

സിനിമയിലെ ആസിഫ് അലിയുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് പറയുകയാണ് ജീത്തു ജോസഫ്. അഭിനയിക്കുമ്പോള്‍ അതില്‍ തന്റെ നൂറ് ശതമാനവും കൊണ്ടുവരാന്‍ ആസിഫ് ശ്രമിക്കുമെന്നും കാസ്റ്റിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യ ചോയ്‌സില്‍ ഉണ്ടായിരുന്നതും ആസിഫായിരുന്നുവെന്നും ജീത്തു പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് ജീത്തു ആസിഫിനെക്കുറിച്ച് പറഞ്ഞത്.

”ആസിഫിന്റെ പെര്‍ഫോമന്‍സില്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. അഭിനയിക്കുമ്പോള്‍ ആസിഫ് അതില്‍ നൂറ് ശതമാനം ഉണ്ടാകും.

കഥയുടെ ഫ്‌ളോ മനസിലാക്കി ആസിഫ് അതിന്റെ കൂടെ തന്നെ വരും. അദ്ദേഹത്തിന് അതിലുള്ള കഴിവ് എനിക്ക് മനസിലായത് എപ്പോഴാണെന്ന് വെച്ചാല്‍ ഞാന്‍ സിനിമ ഷൂട്ട് ചെയ്യുക പല പോഷനില്‍ നിന്നാണ്.

ചിലപ്പോള്‍ സിനിമയുടെ ക്ലെമാക്‌സായിരിക്കും ഞാന്‍ ആദ്യം ഷൂട്ട് ചെയ്യുക. ഒട്ടും ഓര്‍ഡറിലല്ല ഞാന്‍ ചെയ്യുക. എന്റെ ഒപ്പം കഥാപാത്രത്തിന്റെ തുടര്‍ച്ചയില്‍ പോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കഴിവും എക്‌സ്പീരിയന്‍സുമുള്ള ഒരാള്‍ക്ക് മാത്രമേ അത് സാധ്യമാകുകയുള്ളു.

സിനിമക്ക് ഞങ്ങള്‍ക്ക് ഭയങ്കര ഹീറോയിസമുള്ള വ്യക്തിയല്ലായിരുന്നു വേണ്ടത്. സാധാരണ ഒരു നാട്ടും പുറത്ത് കാരനെ പോലെ തോന്നുന്ന ആള്‍ വേണമെന്ന് ഞങ്ങള്‍ സംസാരിച്ചപ്പോള്‍ അതില്‍ ഫസ്റ്റ് ചോയ്‌സ് ആസിഫ് അലി ആയിരുന്നു,” ജീത്തു ജോസഫ് പറഞ്ഞു.

content highlight: director jeethu joseph about asif ali

We use cookies to give you the best possible experience. Learn more