| Thursday, 11th March 2021, 2:44 pm

പപ്പ ഇല്ലായിരുന്നെങ്കില്‍ പെട്ടുപോയെന; മുകേഷേട്ടനേയും ഇന്നസെന്റ് ചേട്ടനേയും കണ്‍വിന്‍സ് ചെയ്യുക ബുദ്ധിമുട്ടാണ്: സുനാമി സിനിമാ അനുഭവം പങ്കുവെച്ച് ജീന്‍ പോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുകേഷ് ചേട്ടനും ഇന്നസെന്റ് ചേട്ടനും അഭിനയിക്കുന്നു എന്നത് തന്നെയാണ് തന്നെ സംബന്ധിച്ച് സുനാമി എന്ന ചിത്രത്തിന്റെ പ്രത്യേകതയെന്ന് പറയുകയാണ് സംവിധായകനും ലാലിന്റെ മകനുമായ ജീന്‍ പോള്‍. ഇവരെ ഡയരക്ട് ചെയ്യുക എന്നത് പുതിയ അനുഭവമായിരുന്നെന്നും ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ജീന്‍ പോള്‍ പറയുന്നു.

ഒരുപാട് ചെറുപ്പത്തില്‍ ഇവരുടെ പരിപാടികള്‍ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ഇപ്പോള്‍ അവരെ കേന്ദ്രീകരിച്ചല്ലല്ലോ ഹ്യൂമര്‍ വേറൊരു രീതിയില്‍ പോയ്‌ക്കൊണ്ടിരിക്കുകയല്ലേ, ഇവരുടെ ക്യാരക്ടര്‍ റോളുകളും ചെറിയ വേഷങ്ങളുമല്ലാതെ ഇവരെ കോണ്‍സന്‍ട്രേറ്റ് ചെയ്തിട്ട് ഒരു തമാശപ്പടം വന്നിട്ട് കുറേക്കാലമായി. അത് കാണാന്‍ പറ്റിയത് ഒരു രസം, വര്‍ക്ക് ചെയ്യാന്‍ പറ്റിയത് വേറേ ഒരു രസം, അത് പപ്പ എഴുതിയതും ഒരുമിച്ച് ഡയരക്ട് ചെയ്യാന്‍ പറ്റിയതും ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റാണ്. അത് വലിയൊരു ഭാഗ്യമാണ്. ഇതെല്ലാം കൂടിയായപ്പോള്‍ പടം കൊളുത്തുമെന്ന് എനിക്ക് തോന്നി. ഞാന്‍ അത് പപ്പയോട് പറയുകയും ചെയ്തു.

പപ്പയ്ക്ക് ഇവരെയൊക്കെ ഡയരക്ട് ചെയ്ത് എക്‌സ്പീരിയന്‍സ് ഉണ്ട്. അത് ജീന്‍ പോളിനെ എങ്ങനെ സഹായിച്ചു എന്ന ചോദ്യത്തിന് ‘പപ്പയില്ലായിരുന്നെങ്കില്‍ ഞാന്‍ പെട്ടുപോയെനെ’ എന്നായിരുന്നു ജീന്‍ പോളിന്റെ മറുപടി.

‘എന്തൊക്കെ പറഞ്ഞാലും ഇവരൊക്കെ സീനിയര്‍ ആര്‍ടിസ്റ്റുകളല്ലേ അപ്പോള്‍ പപ്പയെപ്പോലെ തന്നെ ചെറിയ കാര്യത്തിനൊക്കെ ദേഷ്യം വരും. അപ്പോള്‍ അത് പറഞ്ഞ് കണ്‍വിന്‍സ് ചെയ്യേണ്ടേ?. പപ്പയില്ലെങ്കില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടായിപ്പോയെനെ.

ഞാന്‍ എന്റെ ഫ്രണ്ട്‌സ്, പരിചയത്തിലുള്ളവര്‍ അങ്ങനെയൊരു സര്‍ക്കിളിലാണ് വര്‍ക്ക് ചെയ്യുന്നത്. എന്നെ സംബന്ധിച്ച് അതൊരു കംഫര്‍ട്ട് സോണാണ്. ഞാന്‍ കണ്‍വിന്‍സ് ചെയ്യാനൊക്കെ ഇത്തിരി പുറകോട്ടുള്ള ആളാണ്. എന്നെ വിശ്വസിച്ച വരുന്ന ടീമിനെ വെച്ച് സക്‌സസ് ഉണ്ടാക്കാന്‍ എനിക്കറിയാം. പക്ഷേ എന്നെ വിശ്വസിപ്പിക്കാന്‍ എനിക്കറിയില്ല.

മുകേഷേട്ടനേയും ഇന്നസെന്റേട്ടനേയും എല്ലാം കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്. മുകേഷേട്ടന്റെ കൂടെ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അപ്പോള്‍ അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ ഡയരക്ട് ചെയ്യുക എന്ന് പറയുന്നത് മറ്റൊന്നാണ്. ചിലപ്പോള്‍ ഒന്നോ രണ്ടോ തവണ കഴിയുമ്പോള്‍ ശരിയാകുമായിരിക്കും. എങ്കിലും തുടക്കത്തില്‍ അത് കുറച്ച് പാടായിരുന്നു,’ ജീന്‍ പോള്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content highlight: Director Jean Paul Share Tsunami Shooting experiance

We use cookies to give you the best possible experience. Learn more