ഒരൊറ്റ സീസണ്‍ കൊണ്ട് സീരീസ് പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റില്‍ ഇടം നേടിയ കൊറിയന്‍ സീരീസാണ് സ്‌ക്വിഡ് ഗെയിം. ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ ഈ സീരീസ് 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്ളിക്സിലൂടെ റിലീസ് ചെയ്തിരുന്നത്.
ആ വര്‍ഷം നെറ്റ്ഫ്ളിക്സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു. 21 മില്യണ്‍ ബജറ്റില്‍ അണിയിച്ചൊരുക്കിയ സീരീസ് 900 മില്യണിലധികം വരുമാനമുണ്ടാക്കിയിരുന്നു.
ഇപ്പോള്‍ ലോകമെമ്പാടുമുള്ള സീരീസ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണിന് വേണ്ടിയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്നാണ് (ഡിസംബര്‍ 26ന്) സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാം സീസണ്‍ നെറ്റ്ഫ്ളിക്സില്‍ എത്തുക
മൂന്ന് സീസണുകളുള്ള സ്‌ക്വിഡ് ഗെയിമിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഹ്വാങ് ഡോങ്-ഹ്യൂക്ക്. അദ്ദേഹം തന്നെയാണ് ഈ സീരീസിന്റെ കഥ എഴുതിയത്. താന്‍ സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാമത്തെ സീസണും മൂന്നാമത്തെ സീസണും ഒരു ഭാഗമായിട്ടായിരുന്നു ആദ്യം കരുതിയത് എന്നാണ് അദ്ദേഹം പറയുന്നത്.
അങ്ങനെയാണ് കഥ എഴുതിയതെങ്കിലും സീസണ്‍ വളരെ അധികം എപ്പിസോഡുകള്‍ ആയിത്തീര്‍ന്നുവെന്നും അതുകൊണ്ട് രണ്ട് സീസണുകളായി വിഭജിക്കുന്നതാണ് നല്ലതെന്ന് തോന്നിയെന്നും ഹ്വാങ് ഡോങ്-ഹ്യൂക്ക് കൂട്ടിച്ചേര്‍ത്തു. എന്റര്‍ടൈമെന്റ് വീക്ക്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ ആദ്യം സ്‌ക്വിഡ് ഗെയിമിന്റെ രണ്ടാമത്തെ സീസണും മൂന്നാമത്തെ സീസണും ഒരു ഭാഗമായിട്ടായിരുന്നു കരുതിയത്. അങ്ങനെയാണ് ഞാന്‍ അതിന്റെ കഥ എഴുതിയത്. പക്ഷേ, ആ സീസണ്‍ വളരെ അധികം എപ്പിസോഡുകള്‍ ആയിത്തീര്‍ന്നു. അതുകൊണ്ട് തന്നെ അത് രണ്ടായി വിഭജിക്കുന്നതാണ് നല്ലതെന്ന് തോന്നി,’ ഹ്വാങ് ഡോങ്-ഹ്യൂക്ക് പറഞ്ഞു.
Content Highlight: Director Hwang Dong-hyuk Talks About Squid Game Season2 And Season3