സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു
Obituary
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 6:29 pm

സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

1981ല്‍ പുറത്തിറങ്ങിയ ആമ്പല്‍പ്പൂവായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. സുകൃതം, എഴുന്നള്ളത്ത്, ഉദ്യാനപാലകന്‍, സ്‌നേഹപൂര്‍വം മീര, ജാലകം തുടങ്ങിയ മികച്ച സിനിമകളുടെ സംവിധായകനാണ് ഹരികുമാര്‍.

2022ല്‍ തിയേറ്ററിലെത്തിയ ഓട്ടോറിക്ഷക്കാരന്റെ ഭാര്യയായിരുന്നു അവസാന ചിത്രം. സുകൃതത്തിലൂടെ മികച്ച മലയാള സിനിമക്കുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

Content Highlight: Director Harikumar Passed Away