നടന്‍ ജയനുമൊത്തുള്ള സിനിമാ അനുഭവം തുറന്നുപറഞ്ഞ് സംവിധായകന്‍ ഹരിഹരന്‍. ജയനുമൊത്തുണ്ടായ പിണക്കത്തെക്കുറിച്ചാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഹരിഹരന്‍ അനുഭവം പങ്കുവെച്ചത്.
ജയനെയും നസീറിനെയും വെച്ച് താന്‍ ചെയ്യാന്‍ ഉദ്ദേശിച്ച അങ്കുരം എന്ന സിനിമയുടെ ഷൂട്ടിങ്ങ് ജയന്‍ കാരണം പല തവണ നീട്ടിവെക്കേണ്ടി വരികയും പിന്നീട് ജയനെ പടത്തില്‍ നിന്ന് ഒഴിവാക്കേണ്ടി വരികയും ചെയ്ത അനുഭവത്തെക്കുറിച്ചാണ് ഹരിഹരന്‍ പറഞ്ഞത്.
രണ്ടു തവണ ജയനുവേണ്ടി ഷൂട്ടിങ്ങ് മാറ്റിവെക്കുകയും ഒടുക്കം ജയന്‍ വന്നുവെങ്കിലും ഒരു ദിവസത്തെ ഷൂട്ടിന് ശേഷം മറ്റൊരു പടത്തിന്റെ ചിത്രീകരണത്തിനായി സംവിധായകനായ തന്നോട് പറയാതെ നടന്‍ പോയതിനെക്കുറിച്ചും ഹരിഹരന്‍ വിശദീകരിക്കുന്നുണ്ട്.
ഈ സംഭവത്തെത്തുടര്‍ന്ന് ജയനും ഹരിഹരനും തമ്മില്‍ പിണങ്ങുകയായിരുന്നു. ജയനോട് സെറ്റില്‍ വെച്ച് ഹരിഹരന്‍ ക്ഷുഭിതനാവുകയും പിന്നീട് സംഗീത സംവിധായകന്‍ ദേവരാജന്‍ മാഷിന്റെ നിര്‍ബന്ധത്തില്‍ പിണക്കം മാറ്റാന്‍ ഹരിഹരന്‍ ഒരുങ്ങുകയും ചെയ്തു. എന്നാല്‍ പിണക്കം മാറ്റാനിരുന്ന ദിവസമാണ് ജയന്‍ മരണപ്പെട്ടത്.
ജയന്റെ മരണവാര്‍ത്തയേല്‍പ്പിച്ച മുറിവ് തന്റെയുള്ളില്‍ ഇപ്പോഴും ഉണങ്ങാതെ നില്‍ക്കുകയാണെന്നും ഹരിഹരന്‍ കൂട്ടിച്ചേര്‍ത്തു. മരിക്കുന്നതിന് മുമ്പ് പിണക്കം തീര്‍ക്കാന്‍ കഴിയാത്തതിന്റെ ദുഖവും ഹരിഹരന്‍ അഭിമുഖത്തില്‍ പങ്കുവെച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Director Hariharan shares experience about actor Jayan