ശാകുന്തളം സിനിമക്കായി രൂപത്തില്‍ മാറ്റം വരുത്തണമെന്ന് സാമന്തയോട് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് സംവിധായകന്‍ ഗുണശേഖര്‍. ശകുന്തളയുടേത് ലോലവും മൃദുലവുമാണെന്നും ആബ്‌സും ബൈസെപ്‌സും ചേരില്ലെന്നും സാമന്തയോട് പറഞ്ഞിരുന്നുവെന്നും ഗുണശേഖര്‍ പറഞ്ഞു.
സാമന്തയല്ലാതെ ശകുന്തളയെ അവതരിപ്പിക്കാനായി മറ്റൊരു ഓപ്ഷന്‍ തനിക്കില്ലായിരുന്നുവെന്നും ഇ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഗുണശേഖര്‍ പറഞ്ഞു.
‘ലോലവും ദുര്‍ബലവും മനോഹരവുമായ ശരീരമായിരുന്നു ശകുന്തളക്ക് വേണ്ടിയിരുന്നത്. അതിനാല്‍ ശരീരത്തില്‍ മൃദുത്വം കൊണ്ടുവരുവാനും ബൈസെപ്‌സും ആബ്‌സും ഒഴിവാക്കാനും പറഞ്ഞിരുന്നു. ആദ്യത്തെ നരേഷനില്‍ സാമന്ത നോ പറഞ്ഞിരുന്നില്ല. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ സാമന്ത സമയം ചോദിച്ചിരുന്നു.
ചില ക്യാരക്ടര്‍ ലുക്കുകള്‍ അവരെ കാണിച്ചിരുന്നു. സാമന്തക്ക് അത് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും ശകുന്തളയുടെ മൃദുലവും ആര്‍ദ്രവുമായ രൂപത്തിന് ആബ്‌സും ബൈസെപ്‌സും ചേരില്ലെന്നും സാമന്തയോട് പറഞ്ഞിരുന്നു.
സാമന്തയല്ലാതെ മറ്റൊരു ഓപ്ഷന്‍ എന്റെ മുമ്പിലില്ലായിരുന്നു. ഒന്നാം ദിനം മുതല്‍ അത് സാമന്ത തന്നെയായിരുന്നു,’ ഗുണശേഖര്‍ പറഞ്ഞു.
ഏപ്രില്‍ 14നാണ് ശാകുന്തളം റിലീസ് ചെയ്തത്. മലയാളി താരം ദേവ് മോഹനാണ് ചിത്രത്തില്‍ ദുഷ്യന്തനായി എത്തിയത്.
വലിയ പ്രതീക്ഷകളോടെ തിയേറ്ററിലെത്തിയ ശാകുന്തളം പരാജയത്തിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. 60 കോടിക്ക് മുകളില്‍ മുതല്‍മുടക്കില്‍ പുറത്തിറങ്ങിയ സിനിമക്ക് പ്രതീക്ഷിച്ച കളക്ഷന്‍ നേടാന്‍ സാധിച്ചില്ല.
Content Highlight:Director Gunasekhar said that he asked Samantha to change her appearance for Shakunthalam