നടന്‍ കാളിദാസന്റെ അഭിനയ പ്രകടനത്തെ അഭിനന്ദിച്ച് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. നെറ്റ്ഫ്‌ളിക്‌സിന്റെ ആദ്യ തമിഴ് ഒറിജിനല്‍ പ്രൊഡക്ഷനായ പാവ കഥൈകള്‍ എന്ന ആന്തോളജി സീരിസിലെ ‘തങ്കം എന്ന ചിത്രത്തിലെ പ്രകടനത്തെയാണ് ഗൗതം വാസുദേവ് മേനോന്‍ അഭിനന്ദിച്ചിരിക്കുന്നത്’
ഈ മാസം 18ന് റിലീസാകുന്ന ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപ്പറ്റിയിരുന്നു. സുധ കൊങ്കാര സംവിധാനം ചെയ്ത തങ്കം എന്ന ചിത്രത്തിലെ സത്താര്‍ എന്ന ട്രാന്‍സ് വ്യക്തിയായെത്തുന്ന കാളിദാസിന്റെ പ്രകടനം ട്രെയ്‌ലറിന് പിന്നാലെ ചര്‍ച്ചയാവുകയും ചെയ്തു.
കാളിദാസിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും മികച്ച പ്രകടനമായിരിക്കും ചിത്രത്തിലേതെന്ന് അഭിപ്രായങ്ങളുയര്‍ന്നിരുന്നു. ഇപ്പോള്‍ കാളിദാസിന്റെ പ്രകടനത്തെ അഭിനന്ദിച്ച് ഗൗതം വാസുദേവ് മേനോന്‍ കൂടി രംഗത്തെത്തിയതോടെ ട്രെയ്‌ലര്‍ നല്‍കുന്ന പ്രതീക്ഷകള്‍ ഒന്നുകൂടി ഉറപ്പിക്കാകാനാകുമെന്ന് ആരാധകര്‍ പറയുന്നു.
‘സുധയുടെ ചിത്രത്തില്‍ വളരെ മനോഹരമായ രീതിയില്‍ ട്രാന്‍സ് ആംഗിള്‍ കടന്നുവരുന്നുണ്ട്. കാളിദാസ് അഭിനയിച്ചിരിക്കുന്ന രീതി എടുത്തുപറയേണ്ടതാമ്. മാത്രമല്ല, ആ പ്രകടനത്തെയും കഥയെയും സുധ സ്വീകരിച്ചിരിക്കുന്ന രീതി കഥ നടക്കുന്ന സ്ഥലത്തേക്ക് നമ്മെ കൊണ്ടുപോകും. കഥാപാത്രങ്ങളെല്ലാം നമ്മളിലേക്ക് എത്തിച്ചേരും.’ ഗൗതം വാസുദേവ് മേനോന്‍ പറയുന്നു.
പാവ കഥൈകളുടെ റിലീസുമായി ബന്ധപ്പെട്ട് നാല് സംവിധായകരുമായി ചേര്‍ന്ന് ഭരദ്വാജ് രംഗന്‍ നടത്തിയ അഭിമുഖത്തിലാണ് ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞത്.
ഗൗതം മേനോന്‍, സുധാ കൊങ്കാര, വെട്രിമാരന്‍, വിഗ്നേഷ് ശിവന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന നാല് ചിത്രങ്ങളാണ് പാവ കഥൈകളിലുണള്ളത്. പ്രണയം, അഭിമാനം, ബഹുമാനം തുടങ്ങി ബന്ധങ്ങളുടെ സങ്കീര്‍ണതയാണ് നാല് സിനിമകളിലൂടെ പറയുന്നത്. ലെസ്ബിയന്‍ പ്രണയം, ദുരഭിമാനം കൊണ്ട് ഉണ്ടാവുന്ന പ്രണയ തകര്‍ച്ച, ബന്ധങ്ങളുടെ സങ്കീര്‍ണത എന്നിവയെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്.