മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ഫാസില്‍. ഫാസിലിന്റെ സംവിധാനത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ പിറന്നിട്ടുമുണ്ട്.
നോക്കെത്താ ദൂരത്ത് എന്ന തന്റെ ഹിറ്റ് ചിത്രത്തെക്കുറിച്ചുള്ള അനുഭവങ്ങള്‍ തുറന്നു പറയുകയാണ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍. ചിത്രത്തില്‍ ഗേളി എന്ന കഥാപാത്രം ചെയ്യാന്‍ സ്മാര്‍ട്ടായ ആക്റ്റീവായ പുതുമുഖങ്ങളെ തേടിയപ്പോഴാണ് നദിയ മൊയ്തുവില്‍ എത്തിപ്പെട്ടതെന്ന് ഫാസില്‍ പറയുന്നു.
കണ്ടുപഴകിയ മുഖമാണെങ്കില്‍ കഥാപാത്രത്തിന്റെ കൗതുകവും ഭംഗിയും നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് പ്രതിഭയുള്ള നായികമാരെപ്പോലും വിളിക്കാതെ പുതുമുഖം മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഫാസില്‍ പറയുന്നു.
പ്രധാനകഥാപാത്രമായി ഒരു പെണ്ണുള്ള തരത്തിലൊരു കഥ അക്കാലത്ത് മലയാളത്തില്‍ വന്നിട്ടുണ്ടോ എന്നു പോലും തനിക്ക് സംശയമാണെന്നും സംവിധായകന്‍ പറയുന്നു. അമ്മൂമ്മയുമായി കലഹം, ബഹളം, അടുപ്പം ഒക്കെയാണല്ലോ കഥാഗതി. മാത്രമല്ല അവളുടേതു മാത്രമായ ഒരു വേദന മനസ്സിലൊതുക്കി അതു മറക്കാന്‍ സന്തോഷത്തിന്റെ മുഖംമൂടിയിട്ട് നടക്കുന്നവള്‍. അതിനൊക്കെ യോജിക്കുന്ന ഒരു പുതിയ അഭിനേതാവിനെ കണ്ടെത്തുക എന്നത് ഏറെ വിഷമകരമായിരുന്നെങ്കിലും പിന്നീട് കണ്ടെത്തുകയായിരുന്നു,’ ഫാസില്‍ പറഞ്ഞു.
പ്രതിഭയുള്ള നടിയായ ഉര്‍വശിയെപ്പോലും തെരഞ്ഞെടുക്കാത്തതിന് കാരണമുണ്ടായിരുന്നുവെന്നും ഫാസില്‍ പറയുന്നു. ‘ഉര്‍വശിയാണ് ഗേളിയാകുന്നതെങ്കില്‍ ഗേളി ഉര്‍വശിയായിപ്പോവും. ഗേളി എന്ന കഥാപാത്രം രണ്ടാമതേ വരൂ,’ ഫാസില്‍ പറഞ്ഞു.
ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് കഥ വികസിച്ചതെങ്കിലും ഇപ്പോള്‍ അലോചിക്കുമ്പോള്‍ എങ്ങനെയാണ് ഗേളി എന്ന പേര് നായികയ്ക്ക് വന്നതെന്ന് തനിക്കൊരു പിടിയുമില്ലെന്നും അഭിമുഖത്തില്‍ ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക