നാഗവല്ലിയെ കുറിച്ച് പറയാതെ മണിച്ചിത്രത്താഴ് എന്ന സിനിമ പൂര്‍ണമാവില്ല. ശോഭനയുടെ ഗംഗ എന്ന കഥാപാത്രം അതിഭംഗീരമാക്കിയ നാഗവല്ലിയെ 25 വര്‍ഷം പിന്നിട്ടിട്ടും മലയാളികള്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്.
നാഗവല്ലിയെന്ന പേരിനൊപ്പം മലയാളികളുടെ മനസില്‍ ആ രൂപം പതിയുന്നത് തെക്കിനിയിലെ ഇരുണ്ട കോണിലെ മാറാല പിടിച്ച ചിത്രത്തില്‍ നിന്നായിരുന്നു.
വശ്യമായ രൂപലാവണ്യത്തോടുകൂടിയുള്ള ആ സ്ത്രീരൂപത്തെ സിനിമാ ആസ്വാദകരും അത്ഭുതത്തോടെ നോക്കി. എന്നാല്‍ ആ ചിത്രം ആരുടേതാണെന്ന സംശയം പലരുടേയും മനസില്‍ ഒതുങ്ങി.
കോണ്‍ഗ്രസിന് തിരിച്ചടി; ഫെഡറല്‍ മുന്നണിയോടാണ് താല്‍പര്യമെന്ന് അഖിലേഷ് യാദവ്
എന്നാല്‍ ഇപ്പോള്‍ ആ ചോദ്യത്തിന് ഉത്തരവുമായി സംവിധായകന്‍ ഫാസില്‍ തന്നെ രംഗത്തെത്തി. കഥാസന്ദര്‍ഭം പറഞ്ഞുകൊടുത്തപ്പോള്‍ ആര്‍ട്ട് ഡയറക്ടര്‍ ഭാവനയില്‍ നിന്നും വരച്ചുകൊണ്ടുവന്ന ചിത്രമാണ് നാഗവല്ലിയുടേതെന്നും അതിനൊരു മോഡലൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഫാസില്‍ പറയുന്നത്.
ആ ചിത്രം വരച്ച ആര്‍ട്ട് ഡയറക്ടറുടെ പേരും ഓര്‍മയിലേക്ക് എത്തുന്നില്ലെന്നും ഏതായാലും അദ്ദേഹം വരച്ചുകൊണ്ടുവന്ന ചിത്രം തന്റെ മനസിലുണ്ടായിരുന്ന അതേ നാഗവല്ലി തന്നെയായിരുന്നെന്നും ഫാസില്‍ പറയുന്നു.
ഡൂള്‍ ന്യൂസും Manichithrathazhu – മണിച്ചിത്രത്താഴ് ഫേസ്ബുക്ക് പേജും സംയുക്തമായി മണിചിത്രത്താഴിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന മത്സരത്തിലേക്ക് നിങ്ങള്‍ക്കും കുറിപ്പുകള്‍ അയക്കാം ലേഖനങ്ങള്‍ aswin@doolnews.com എന്ന മെയില്‍ ഐഡിയിലേക്കോ മണിചിത്രത്താഴ് പേജിലേക്കോ അയക്കാവുന്നതാണ് .തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം