മലയാളത്തിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ഫാസില്‍. മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമകള്‍ സമ്മാനിച്ച വ്യക്തിയാണ് ഫാസില്‍. മണിച്ചിത്രത്താഴ്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മാമാട്ടികുട്ടിയമ്മയ്ക്ക് തുടങ്ങിയ ചിത്രങ്ങളെല്ലാം മലയാള പ്രേക്ഷകരില്‍ ആഴത്തില്‍ പതിഞ്ഞ സിനിമകളാണ്.
മോഹന്‍ലാല്‍ തന്നെ വിളിച്ച് ബറോസിന്റെ റിലീസ് തീയതി അനൗണ്‍സ് ചെയ്യാന്‍ പറഞ്ഞതിനെ കുറിച്ച് സംസാരിക്കുകയാണ് ഫാസില്‍. മോഹന്‍ലാല്‍ ബറോസിന്റെ റിലീസ് തീയതി ഡിസംബര്‍ 25 ആണെന്ന് പറഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടെന്ന് ഫാസില്‍ പറയുന്നു. കാരണം മോഹന്‍ലാല്‍ ആദ്യമായി സിനിമയിലേക്ക് വന്നത് ഒരു ഡിസംബര്‍ 25ന് ആയിരുന്നെന്നും മണിച്ചിത്രത്താഴും 1980 ഡിസംബര്‍ 25ന് ആണ് റിലീസ് ആയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തിനോട് സംസാരിക്കുകയായിരുന്നു ഫാസില്‍.
‘ഒരു ദിവസം മോഹന്‍ലാല്‍ എന്നെ വിളിച്ച് സ്‌നേഹപൂര്‍വ്വം ചോദിച്ചു ബാറോസിന്റെ റിലീസിങ് തീയതി ഔദ്യോഗികമായി ഒന്ന് അനൗണ്‍സ് ചെയ്ത് തരുമോ എന്ന്. കൗതുകത്തില്‍ ഞാന്‍ ചോദിച്ചു എന്നാണ് റിലീസ്? മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞതോടുകൂടി വല്ലാതെ ഞാന്‍ അങ്ങ് വിസ്മയിച്ച് പോയി. എന്റെ തോന്നല്‍ ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും വിസ്മയിച്ചു പോയി. കുറേ നേരം മിണ്ടാട്ടമില്ല. അറിയാതെ ദൈവമെ എന്ന് വിളിച്ച് പോയി.
സംഗതി ഇതാണ്, അതായത് മോഹന്‍ലാല്‍ എന്ന പത്തൊന്‍പത് വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാലാക്കി മാറ്റിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയാണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ റിലീസായത് ഒരു ഡിസംബര്‍ 25ന് ആയിരുന്നു. 1980 ഡിസംബര്‍ 25. മണിച്ചിത്രത്താഴും റിലീസ് ചെയ്തത് ഒരു ഡിസംബര്‍ 25ന് ആണ്. 1993 ഡിസംബര്‍ 25. മോഹന്‍ലാലിന്റെ ബാറോസ് റിലീസ് ആകുന്നതും ഒരു 1980 ഡിസംബര്‍ 25ന് ആണ്,’ഫാസില്‍ പറയുന്നു.
അതേസമയം 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായക കുപ്പായമണിയുന്ന ചിത്രമാണ് ബാറോസ്. ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Director Fasil Talks About Release Date Of Mohanlal’s Barroz Movie