തിരുവനന്തപുരം: സിനിമാ മേഖലയില്‍ നിലനില്‍ക്കുന്നത് ജനാധിപത്യപരമല്ലാത്ത വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആണെന്ന് സിനിമാ സംവിധായകന്‍ ഡോ. ബിജുകുമാര്‍ ദാമോദരന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്് സിനിമാ മേഖലയിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ ഡോ.ബിജു രംഗത്ത് വന്നത്.
സിനിമാ വ്യവസായ രംഗത്ത് നിലവിലുള്ളത് ജനാധിപത്യപരമല്ലാത്ത, വ്യക്തിതാല്പര്യങ്ങള്‍ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന സാമൂഹിക പ്രതിബദ്ധത തൊട്ടുതീണ്ടാത്ത പ്രസ്ഥാനങ്ങളാണ്. ഡോ.ബിജു ഫേസ്ബുക്കില്‍ എഴുതുന്നു.
കേരളത്തില്‍ ഒരു സിനിമ ചെയ്യണമെങ്കില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുതല്‍ അമ്മ,ഫെഫ്ക,ഫിലിം ചേംബര്‍ വരെ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരുപാട് സംഘടനകളില്‍ അംഗത്വം എടുക്കേണ്ടി വരുന്നെന്നും ഡോ.ബിജു പറയുന്നുണ്ട്. ഇവിടെയെല്ലാം രജിസ്‌ട്രേഷന്‍ ചെയ്യണമെങ്കില്‍ സാമാന്യം നല്ലൊരു തുക ഫീസായി കെട്ടിവെയ്ക്കുകയും വേണം. ഇങ്ങനെ ചെയ്യാത്ത സിനിമകളെ സെന്‍സര്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക, തിയറ്ററുകള്‍ പ്രദര്‍ശിപ്പിക്കാന്‍ നല്‍കാതിരിക്കുക എന്നീ കലാപരിപാടികള്‍ നടത്താറുണ്ടെന്നും ബിജു പറയുന്നു.
സിനിമയിലെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും ഡോ.ബിജു തന്റെ പോസ്റ്റിലൂടെ ചോദിക്കുന്നുണ്ട്. ഇതിനായുള്ള ആര്‍ജ്ജവം ഈ ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നും ഡോ.ബിജു പോസ്റ്റിലൂടെ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ താര സംഘടനയായ എ.എം.എം.എയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമണത്തെ അതിജീവിച്ച നടി ഉള്‍പ്പെടെ നാല് പേര്‍ രാജിവച്ചിരുന്നു. ഈ സാഹചര്യത്തില്‍ സിനിമാ മേഖലയിലെ അനാരോഗ്യപ്രവണതകളെപ്പറ്റി ഡോ.ബിജുവിന്റെ പോസ്റ്റ്
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.