ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ഫെബ്രുവരിയില്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന സിനിമകളിലൊന്നുകൂടിയാണിത്.
സൗബിന്‍ ഷാഹിര്‍, ഗണപതി, ദീപക് പറമ്പോല്‍, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍. സിനിമയുടെ ട്രെയ്‌ലർ ഇറങ്ങിയതിന് ശേഷം ചിത്രം വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്.
കണ്ണൂര്‍ സ്‌ക്വാഡിന് ശേഷം സുഷിന്‍ ശ്യാം സംഗീതം നല്‍കുന്ന സിനിമ എന്ന പ്രത്യേകതയും മഞ്ഞുമ്മല്‍ ബോയ്‌സിനുണ്ട്. സുഷിൻ ഒരു അഭിമുഖത്തിൽ മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് പറഞ്ഞത്, മലയാള സിനിമയുടെ സീൻ മാറ്റുന്ന സിനിമയായിരിക്കും എന്നായിരുന്നു. ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ചിദംബരം.
സുഷിൻ അത് മനസിൽ തോന്നി പറഞ്ഞതാവാമെന്നും ഒരു അവകാശ വാദം ഉന്നയിക്കുന്നത് ശരിയല്ലെന്നും ചിദംബരം പറയുന്നു. സിനിമ വ്യത്യസ്തമായിരിക്കുമെന്നും സീൻ മാറ്റുമോയെന്ന് പ്രേക്ഷകർ തീരുമാനിക്കണമെന്നും കൗമുദി മൂവിസിനോട് ചിദംബരം പറഞ്ഞു.
‘സുഷിൻ അങ്ങനെ മനസിൽ തോന്നി പറഞ്ഞതായിരിക്കും. മലയാള സിനിമയുടെ സീൻ മാറ്റുമോ എന്നൊന്നും എനിക്കറിയില്ല. ഞാൻ അങ്ങനെ അവകാശം വാദം ഉന്നയിക്കുന്നത് ശരിയല്ല. ഞാനായിട്ട് അതിനെ കുറിച്ച് കൂടുതൽ പറയുന്നില്ല.
സിനിമ വ്യത്യസ്തമായിരിക്കുമെന്നാണ് എന്റെ പ്രതീക്ഷ. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് വിശ്വസിക്കുന്നു. സീൻ മാറ്റുമോ എന്നതൊക്കെ നാട്ടുകാർ തീരുമാനിക്കേണ്ടതാണ്,’ചിദംബരം പറയുന്നു.
പറവ ഫിലിംസിന്റെ ബാനറില്‍ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളിലെത്തും.
Content Highlight: Director Chidhambaram Talk About Manjummal Boys Movie