മുംബൈ: ഐ.സി.ഐ.സി.ഐ ബാങ്ക് സി.ഇ.ഒ ചന്ദാ കൊച്ചാറിനെ ചൊല്ലി ബാങ്ക് ഡയറക്ടര്‍മാര്‍ക്കിടയില്‍ ഭിന്നത. കൊച്ചാര്‍ സി.ഇ.ഒ സ്ഥാനത്തുനിന്നു രാജിവെക്കണമെന്ന് ഒരുവിഭാഗം ഡയറക്ടര്‍മാര്‍ ആവശ്യപ്പെട്ടെന്ന് ബ്ലൂംബര്‍ഗ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഡയറക്ടര്‍ ബോര്‍ഡില്‍ ഭിന്നതയുണ്ടെന്ന കാര്യം ബാങ്ക് നിഷേധിച്ചു. ഐ.സി.ഐ.സി.ഐ ബാങ്ക് വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് വായ്പാ സഹായം നല്‍കിയ സംഭവത്തില്‍ ചന്ദാ കൊച്ചാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
Also Read: കോണ്‍ഗ്രസ് വേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്‌ലറെയും സജ്ജന്‍ കുമാറിനെയും ഇറക്കി വിട്ടു
വീഡിയോകോണ്‍ ഗ്രൂപ്പിന് ക്രമവിരുദ്ധമായി വന്‍ തുക വായ്പ്പ നല്‍കിയെന്ന കേസില്‍ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരെ സി.ബി.ഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചന്ദകൊച്ചാറിന്റെ ഭര്‍ത്തൃ സഹോദരന്‍ രാജീവ് കൊച്ചാറിനെ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ക്രമവിരുദ്ധമായി 3250 കോടി രൂപയുടെ വായ്പ അനുവദിച്ചതായാണ് ആരോപണം. ഇത് സംബന്ധിച്ച രേഖകളില്‍ സി.ബി.ഐ ഒട്ടേറെ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ദീപക് കൊച്ചാറിന്റെ കമ്പനിയായ ന്യൂപവര്‍ കമ്പനിക്ക് വഴിവിട്ട സഹായം ചെയ്താണ് വീഡിയോകോണ്‍ വായ്പ്പ സംഘടിപ്പിച്ചതെന്നാണ് ആരോപണം.
വിഷയത്തില്‍ ഇതുവരെയുണ്ടായ സംഭവവികാസങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ സ്വമേധയാ രാജിവെക്കാന്‍ ചന്ദാ കൊച്ചാര്‍ സന്നദ്ധത പ്രകടിപ്പിക്കുകയാണെങ്കില്‍ അതിനെ എതിര്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തയ്യാറാകില്ലെന്നാണ് വിവരം. 2019 മാര്‍ച്ച് 31 വരെ ചന്ദാ കൊച്ചാറിന് സി.ഇ.ഒ സ്ഥാനത്ത് കാലാവധിയുണ്ട്.
Watch This Video: