സില്‍ക്ക് സ്മിതയുടെ അറുപതാം പിറന്നാളില്‍ സില്‍ക്കിനൊപ്പമുള്ള അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം സിനിമയില്‍ ലൈല എന്ന കഥാപാത്രം ചെയ്യാനായി ആദ്യമേ താന്‍ മനസ്സില്‍ കണ്ടത് സില്‍ക്കിനെ ആയിരുന്നുവെന്നും അവരെ നേരിട്ടു വിളിച്ചത് താനാണെന്നും തുറന്നു പറയുകയാണ് മാതൃഭൂമിക്ക് വേണ്ടി സംവിധായകന്‍ ഭദ്രന്‍.
സില്‍ക്കിന്റെ സ്വഭാവത്തിന് അഭിനയിക്കുന്ന കഥാപാത്രവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് ഭദ്രന്‍ പറയുന്നത്. ‘സില്‍ക്ക് യാതൊരു ബഹളവുമില്ലാത്ത അത്യാവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാളായിരുന്നു. കൃത്യമായി ഷൂട്ടിന് വരുമായിരുന്നു. ഷോട്ട് കഴിഞ്ഞാല്‍ എവിടെയെങ്കിലും മാറിയിരിക്കും’, ഭദ്രന്‍ പറയുന്നു.
സില്‍ക്ക് എല്ലാവരോടും നന്നായി പെരുമാറുന്ന ഒരാളായിരുന്നുവെന്നും ഭദ്രന്‍ പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുമ്പ് സില്‍ക്കുമായി സംസാരിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും ആത്മഹത്യ ചെയ്തതെന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും അനുഭവങ്ങള്‍ പങ്കുവെക്കുന്ന കൂട്ടത്തില്‍ ഭദ്രന്‍ പറഞ്ഞു.
ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം സിനിമയില്‍ ചെറിയൊരു വേഷത്തിലാണ് സില്‍ക്ക് സ്മിത എത്തിയതെങ്കിലും പ്രേക്ഷകരുടെ പ്രീതി നേടാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍.
തിലകന്‍, രാജന്‍ പി. ദേവ്, ഇന്ദ്രന്‍സ്, ഉര്‍വ്വശി, ചിപ്പി, കെ.പി.എ.സി. ലളിത, സില്‍ക്ക് സ്മിത എന്നിങ്ങനെ പ്രഗല്‍ഭരായ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക