| Friday, 29th October 2021, 2:23 pm

മമ്മൂക്കയ്‌ക്കൊപ്പമുള്ള സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷ; പ്രോജക്ട് ഉപേക്ഷിച്ചിട്ടില്ല: ബേസില്‍ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനൊ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന ‘മിന്നല്‍ മുരളി’യുടെ ട്രെയിലര്‍ സിനിമ ആരാധകര്‍ക്കിടയില്‍ തരംഗമുണ്ടാക്കിയിരിക്കുകയാണ്. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

മിന്നല്‍ മുരളിയുടെ വിശേഷങ്ങള്‍ക്കൊപ്പം മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്യാന്‍ പദ്ധതിയിട്ട സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍.

റിപ്പോര്‍ട്ടര്‍ ചാനലിനോടായിരുന്നു ബേസില്‍ ജോസഫിന്റെ പ്രതികരണം.

ടൊവിനൊ തന്നെ നായകനായ ഗോദ എന്ന ചിത്രത്തിന്റെ റിലീസിന് പിന്നാലെയായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം സിനിമ ചെയ്യുമെന്ന് ബേസില്‍ അറിയിച്ചത്. പക്ഷേ പിന്നീട് ഈ സിനിമ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

മമ്മൂട്ടി ചിത്രത്തിന്റെ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ചെയ്യാന്‍ പറ്റുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബേസില്‍ പറഞ്ഞു.

”ആ സിനിമ ഉപേക്ഷിച്ചിട്ടില്ല. എല്ലാവരും ഓരോരോ തിരക്കുകളിലേയ്ക്ക് പോയി. ഞാന്‍ മിന്നല്‍ മുരളിയിലേയ്ക്കും. ആ ഒത്തുചേരല്‍ ഉണ്ടാകും.

അതും ഹ്യൂമറിന് പ്രാധാന്യമുള്ള ചിത്രം തന്നെയാണ്. അത് ഒരിക്കലും ഉപേക്ഷിച്ചിട്ടില്ല. അവിടെത്തന്നെയുണ്ട്,” ബേസില്‍ ജോസഫ് പറഞ്ഞു.

അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ഫെമിന എന്നിവരാണ് മിന്നല്‍ മുരളിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Director Basil Joseph talks about the plan of a movie with Mammootty

We use cookies to give you the best possible experience. Learn more