| Saturday, 4th January 2025, 8:30 am

ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്നെ പ്രീതിപ്പെടുത്തിയത് എന്റെ ആ രണ്ട് ചിത്രങ്ങള്‍ മാത്രം: സംവിധായകന്‍ ബാല

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് ബാല. കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായി റോ ആയിട്ടുള്ള കഥകളാണ് ബാലയുടെ സിനിമകള്‍ കൂടുതലും സംസാരിക്കാറുള്ളത്. ആദ്യചിത്രമായ സേതുവിലൂടെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ബാല, നാന്‍ കടവുള്‍ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡും സ്വന്തമാക്കി. സൂര്യ, വിക്രം, ആര്യ എന്നിവരുടെ കരിയറിലെ നാഴികക്കല്ലായിട്ടുള്ള കഥാപാത്രങ്ങളെല്ലാം പിറന്നത് ബാലയുടെ ചിത്രങ്ങളിലൂടെയായിരുന്നു.

തന്റെ സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് ബാല ഇപ്പോള്‍. അഭിനേതാക്കള്‍ക്ക് വേണ്ടിയല്ലാതെ ജനങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യുമ്പോള്‍ സംതൃപ്തി ഉണ്ടാകുമെന്നും അങ്ങനെ താന്‍ ചെയ്ത ചിത്രങ്ങളില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമേ തന്നെ പ്രീതിപ്പെടുത്തിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

നാന്‍ കടവുള്‍, പരദേശി തുടങ്ങി ചിത്രങ്ങളാണ് അവ രണ്ടുമെന്നും ബാക്കി തന്റെ ചിത്രങ്ങളെല്ലാം കൊമേര്‍ഷ്യല്‍ ആണെന്നും ബാല വ്യക്തമാക്കി. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ തന്റെ മികച്ച വര്‍ക്കുകളായി തനിക്ക് തോന്നിയത് നാന്‍ കടവുളും പരദേശിയും ആണെന്നും മറ്റ് ചിത്രങ്ങളില്‍ കൊമേര്‍ഷ്യല്‍ എലമെന്റ് ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍ ബാല.

‘അഭിനേതാക്കള്‍ക്ക് വേണ്ടി സിനിമ ചെയ്യുന്നതിനും അപ്പുറം ജനങ്ങള്‍ക്ക് വേണ്ടി സിനിമ ചെയ്യുമ്പോള്‍ ഒരു സംതൃപ്തി ഉണ്ടാകും. അങ്ങനെ ഞാന്‍ ചെയ്തതില്‍ രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് എന്നെ പ്രീതിപ്പെടുത്തിയത്. ബാക്കിയെല്ലാം കൊമേര്‍ഷ്യല്‍ ചിത്രങ്ങളാണ്. നാന്‍ കടവുള്‍, പരദേശി.

ഈ സിനിമകളാണ് എനിക്ക് സാറ്റിസ്ഫാക്ഷന്‍ നല്‍കിയ ചിത്രങ്ങള്‍. ഒരു ഫിലിം മേക്കര്‍ എന്ന നിലയില്‍ എന്റെ മികച്ച വര്‍ക്കായി എനിക്ക് തോന്നിയിട്ടുള്ളത് ഇവ രണ്ടുമാണ്. ബാക്കി സിനിമകളില്‍ എല്ലാം ഒരു കൊമേര്‍ഷ്യല്‍ എലമെന്റ് ഉണ്ടാകും. കൊമേര്‍ഷ്യല്‍ ഇല്ലാതെ എനിക്ക് എന്റെ മറ്റ് സിനിമകളെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല,’ ബാല പറയുന്നു.

Content Highlight: Director Bala Talks About His Favorite Work, Naan Kadavul And Paradesi

We use cookies to give you the best possible experience. Learn more