| Friday, 15th January 2021, 5:53 pm

ആ കൂളിങ്ങ് ഗ്ലാസിന്റെ രൂപം തന്നെയായിരുന്നു മോഹന്‍ലാലിന്റെ കഥാപാത്രത്തിനും; അനുഭവം തുറന്നുപറഞ്ഞ് ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്തതിന്റെ അനുഭവം തുറന്നുപറയുകയാണ് സംവിധായകന്‍ ഭദ്രന്‍. സ്ഫടികം എന്ന സിനിമ സംവിധാനം ചെയ്തപ്പോള്‍ ഉണ്ടായ സിനിമാ അനുഭവങ്ങളെക്കുറിച്ചാണ് ഭദ്രന്‍ വനിതയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ആടുതോമ എന്ന കഥാപാത്രം മികച്ച രീതിയിലാണ് മോഹന്‍ലാല്‍ ചെയ്തതെന്നും അത്രയേറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു സ്ഫടികമെന്നും ഭദ്രന്‍ പറയുന്നു.

സിനിമയിലെ മോഹന്‍ലാലിന്റെ വേഷവിധാനങ്ങളെക്കുറിച്ചും ഭദ്രന്‍ പറയുന്നു. അക്കാലത്ത് റെയ്ബാന്‍ ഗ്ലാസിനെക്കുറിച്ച് സാധാരണക്കാര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ലെന്നും അതുകൊണ്ട് ആടുതോമയുടെ റെയ്ബാന്‍ ഗ്ലാസ് ഹിറ്റായി മാറുകയായിരുന്നെന്നും ഭദ്രന്‍ പറയുന്നു.

‘മറ്റൊരു കൗതുകം റെയ്ബാന്‍ ഗ്ലാസിന്റെ രൂപമാണ്. കമ്പി പോലെയുള്ള രണ്ട് ചെറിയ കാലുകളിലാണ് അതിന്റെ ഫ്രെയിം. ആ പ്രത്യേകത തോമയുടെ ജീവിതത്തിനുമുണ്ട്’, ഭദ്രന്‍ പറയുന്നു.

കൂടാതെ ആട്‌തോമയുടെ ചെകുത്താന്‍ എന്ന് പേരിട്ട ലോറിയും കണ്ണടയ്‌ക്കൊപ്പം പ്രശസ്തമായെന്നും ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.

‘ചെകുത്താന്‍ എന്ന് പേരിട്ട ലോറി തോമയുടെ വരുമാനമാര്‍ഗമാണ്. പണിയെടുത്ത് ജീവിക്കുന്നവനാണ് അയാള്‍. അല്ലാതെ വെറും കവലച്ചട്ടമ്പിയല്ല’, ഭദ്രന്‍ പറഞ്ഞു.

പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ‘സ്ഫടികം’, റീ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ഇരുപത്തിയഞ്ചു വര്‍ഷത്തിനിപ്പുറം ആടുതോമയ്ക്ക് എന്തു സംഭവിച്ചു എന്ന് പുതിയ പതിപ്പില്‍ പറയുമെന്നും അഭിമുഖത്തില്‍ ഭദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Badran says about Mohanlals cooling glass

We use cookies to give you the best possible experience. Learn more