| Sunday, 20th February 2022, 9:13 pm

അങ്ങനെ ഹൗസ് ഫുള്ളായാണ് ചിത്രം ഓടുന്നത് എന്നിട്ടും ഡീഗ്രേഡിംഗ് നടക്കുന്നു; വിമര്‍ശിക്കുന്നവര്‍ സിനിമ കാണാത്തവര്‍: ബി. ഉണ്ണികൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആറാട്ട് സിനിമയെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ആറാട്ടിന്റെ സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. ഇത്തരത്തിലുള്ള ഡീഗ്രേഡിംഗുകള്‍ ഈ സിനിമയ്ക്ക് മാത്രമല്ല എല്ലാ സിനിമകള്‍ക്കെതിരെയും നടക്കുന്നുണ്ടെന്നും ഇത്തരം നടപടികള്‍ ദൂരവ്യാപകമായി നമ്മുടെ ഇന്‍ഡസ്ട്രിയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ടിക്കറ്റെടുത്ത് സിനിമ കാണുന്ന ആര്‍ക്കും സിനിമയെ വിമര്‍ശിക്കാം. സിനിമയെ അപ്രിഷിയേറ്റ് ചെയ്യുന്നത് പോലെ സിനിമയെ വിമര്‍ശിക്കാനും അധികാരവകാശങ്ങളുള്ളവാരാണ് പ്രേക്ഷകര്‍. സത്യം പറഞ്ഞാല്‍ പ്രേക്ഷകരാണ് രാജാക്കന്‍മാര്‍. ഞങ്ങളൊക്കെ അവരുടെ വിധി കാത്ത് നില്‍ക്കുന്ന പ്രജകളാണ്,’ അദ്ദേഹം പറയുന്നു.

സിനിമ പോലും കാണാതെ ഒരുപാട് പേര്‍ സിനിമയെ വിമര്‍ശിക്കുന്നുണ്ടെന്നും ഇത് ഇന്‍ഡസ്ട്രിയെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും അദ്ദേഹം പറയുന്നു.

‘രണ്ട് ദിവസം മുന്‍പെയുണ്ടായിരുന്ന ഒരും സംഭവം ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ പറയാം. സിനിമ സ്‌ക്രീനില്‍ നിന്നും ഷൂട്ട് ചെയ്ത് അത് വൈപ്പ് ചെയ്ത് ആറ് പേര്‍ കിടന്നുറങ്ങുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പലരും കണ്ടു കാണും.

ഇപ്പോള്‍ കോട്ടക്കല്‍ പൊലീസ് അതിനെതിരെ കേസ് ചാര്‍ജ് ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആ തിയേറ്ററിലെ കളക്ഷന്‍ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും അത്രയും ഹൗസ് ഫുള്ളായാണ് ചിത്രം ഓടിക്കൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറയുന്നു.

ഇത് ആരാധകര്‍ തമ്മിലുള്ള യുദ്ധമെന്നൊ മറ്റെന്തെങ്കിലും താല്‍പര്യത്തിന്റെ പുറത്തുള്ള കാര്യമാണെന്നോ കരുതാമെന്നും അദ്ദേഹം പറയുന്നു.

കണ്‍സ്ട്രക്ടീവായി എന്ത് വിമര്‍ശനം വേണമെങ്കിലും നടത്താമെന്നും എന്നാല്‍ ഒരു പടത്തെ ബോധപൂര്‍വം ഇകഴ്ത്തി കാണിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് കാലസത്തെ പ്രതിസന്ധികള്‍ കഴിയുന്നതുവരെ ഒ.ടി.ടിയിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ കൊടുക്കാതെ ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയായിരുന്നുവെന്നും തിയേറ്ററില്‍ വന്നിരുന്ന് കുടുംബസമേതം കാണേണ്ട ചിത്രമാണിത്.

ഇത്തരമൊരു ചിത്രത്തെ ബോധപൂര്‍വം ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമമാണ് നചടക്കുന്നതെന്നും എന്നാല്‍ അതിനെ മറികടന്ന് നിറഞ്ഞ മനസോടെ കുടുംബപ്രേക്ഷകര്‍ അടക്കമുള്ളവര്‍ ചിത്രത്തെ ഏറ്റെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം ആറാട്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആരാധകര്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണെന്നാണഅ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 18നായിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

content  highlight: Director B Unnikrishnan about degrading against Aarattu

We use cookies to give you the best possible experience. Learn more