| Saturday, 29th April 2023, 2:13 pm

പുതിയ സിനിമയുടെ കഥ പറഞ്ഞപ്പോള്‍, ഇതൊന്നും എന്താ എന്നോട് പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു: അനീഷ് ഉപാസന

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും തിരക്കഥാകൃത്തുമായ അനീഷ് ഉപാസന മോഹന്‍ലാലിനൊപ്പമുള്ള തന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. താന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ കഥ പറയാന്‍ മോഹന്‍ലാലിന്റെ അടുത്തേക്ക് പോയപ്പോള്‍ അദ്ദേഹം പറഞ്ഞ കമന്റിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഒരു ദിവസം സാര്‍ എന്നോട് ചോദിച്ചു നിങ്ങളുടെ സിനിമയുടെ പരിപാടി നടക്കുന്നില്ലേ, അതോ അത് നിര്‍ത്തിവെച്ചിട്ടാണോ ഇങ്ങോട്ടേക്ക് വന്നതെന്ന്. സാറിന്റെ ആദ്യത്തെ പടമാണല്ലോ എന്റെ നാലാമത്തെ സിനിമയാണല്ലോ അതുകൊണ്ട് എന്റെ സിനിമ മാറ്റിവെച്ചാലും കുഴപ്പമില്ലെന്ന് പറഞ്ഞു. അത് കേട്ടപ്പോള്‍ സാര്‍ ചിരിക്കുകയും ചെയ്തു.

പിന്നെ പെട്ടെന്നാണ് സിനിമ ഓണാകുന്നതൊക്കെ. അങ്ങനെ സാര്‍ എവിടെയൊക്കെയോ പോകാന്‍ നില്‍ക്കുന്ന സമയം ഞാന്‍ വിളിച്ചിട്ട് പറഞ്ഞു അങ്ങോട്ടേക്ക് വരുകയാണെന്ന്. ഇതുപോലെയുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമെ ഞാന്‍ സാറിന്റെ വീട്ടിലേക്ക് പോകാറുള്ളു. അങ്ങനെ വീട്ടില്‍ ചെന്ന് സിനിമ ചെയ്യാന്‍ പോകുന്ന കാര്യമൊക്കെ ഞാന്‍ പറഞ്ഞു.

ഉടനെ സിനിമയുടെ പേര് എന്താണെന്ന് ഞാന്‍ ചോദിച്ചു. അന്ന് സിനിമക്ക് പേരിട്ടില്ലായിരുന്നു. അക്കാര്യം ഞാന്‍ സാറിനോട് പറയുകയും ചെയ്തു. അപ്പോള്‍ എന്നോട് സിനിമയുടെ കഥ പറയാമോ എന്ന് അദ്ദേഹം ചോദിച്ചു. ഏതാണ്ട് 45 മിനിട്ട് കൊണ്ട് ഞാന്‍ സാറിനോട് കഥ പറഞ്ഞു. കഥ മുഴുവനും പുള്ളി കേട്ടു. ഇങ്ങനെ കഥ കേള്‍ക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ കുറേക്കൂടി പ്ലാന്‍ ചെയ്ത് പോകാമായിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞിട്ട് പുള്ളി ഒന്നും മിണ്ടാതെയിരിക്കുകയാണ്. സാര്‍ എന്താ ഒന്നും മിണ്ടാത്തതെന്ന് ഞാന്‍ ചോദിച്ചു. കുറേനേരം ആലോചിച്ചിട്ട് പുള്ളി എന്നോട് ചോദിച്ചു, ഇതെന്താ ഇങ്ങനത്തെ കഥയൊന്നും എന്നോട് പറയാത്തതെന്ന്,’ അനീഷ് ഉപാസന പറഞ്ഞു.

content highlight: director anoop sopanam about mohanlal

Latest Stories

We use cookies to give you the best possible experience. Learn more