Social Media
'എന്റെ പൊന്നളിയാ ഞാന്‍ മോഹന്‍ലാല്‍ അല്ല'; നമ്പറ് മാറി മെസേജ് അയച്ച ആരാധകന്റെ ചാറ്റ് സ്‌ക്രീന്‍ ഷോട്ടുമായി അനീഷ് ഉപാസന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2021 Jan 22, 10:58 am
Friday, 22nd January 2021, 4:28 pm

കൊച്ചി: മലയാളത്തിലെ മികച്ച സെലിബ്രേറ്റി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് സംവിധായകന്‍ കൂടിയായ അനീഷ് ഉപാസന. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലുമായി മികച്ച ഫോട്ടോ ഷൂട്ടുകള്‍ അനീഷ് ഉപാസനയുടെതായി എത്തിയിരുന്നു.

മോഹന്‍ലാലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളില്‍ പലതും അനീഷ് ഉപാസനയായിരുന്നു എടുത്തത്. എന്നാല്‍ മോഹന്‍ലാലിന്റെ പേരില്‍ ഒരു ശല്ല്യം നേരിടുകയാണ് അനീഷ് ഉപാസന.

ഇടയ്ക്ക് മോഹന്‍ലാലിന്റെ കൂടെയുള്ള അനുഭവങ്ങള്‍ അനീഷ് പങ്കുവയ്ക്കാറുണ്ട്. കൂടാതെ താന്‍ എടുത്ത ചിത്രങ്ങളും അനീഷ് പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെയാണ് അന്യ ഭാഷക്കാരനായ ഒരാള്‍ മോഹന്‍ലാല്‍ എന്ന് കരുതി അനീഷിന് വാട്‌സാപ്പ് സന്ദേശമയച്ചത്.

‘എന്റെ പൊന്നളിയാ, ഞാന്‍ മോഹന്‍ലാല്‍ അല്ല’ എന്ന് പറഞ്ഞു കൊണ്ട് ഫേസ്ബുക്കില്‍ അനീഷ് തന്നെയാണ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ചത്.

രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴേ വരുന്നത്. മാറ്റിനി, സെക്കന്‍ഡ്‌സ് എന്നീ ചിത്രങ്ങളാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Director aniesh upaasana posts screenshot mohanlal and fan message him