സിനിമ മേഖലയുമായി ബന്ധപ്പെട്ട ലഹരി വിവാദം അടക്കമുള്ള വിഷയങ്ങളില്‍
പ്രതികരിച്ച് സംവിധായകനും ക്യാമറാമാനുമായ എ.ടി. ജോയ്. ഇപ്പോഴുള്ള ആര്‍ടിസ്റ്റുകളൊക്കെ ചെയ്യുന്നത് വെറും പോക്കിരിത്തരമാണെന്നും സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
താനൊക്കെയാണെങ്കില്‍ പോയി പണി നോക്കാന്‍ ഇങ്ങനെയുള്ള കലാകാരന്മാരോട് പറയുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എ.ടി. ജോയിയുടെ പ്രതികരണം. കഞ്ചാവിനൊക്കെ അടിമയായവരെ വെച്ച് സിനിമ ചെയ്യാന്‍ കഴിയില്ലെന്നും അവര്‍ ഷൂട്ടിങ് സമയത്ത് പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘ഇവര് ചെയ്യുന്നെതാക്കെ ഭയങ്കര ബോറ് പരിപാടിയാണ്. കഷ്ടപ്പെട്ട് ഒരു പ്രൊഡ്യൂസര്‍ പടമെടുക്കാന്‍ വന്നാല്‍ എങ്ങനെയെങ്കിലും സഹകരിച്ച് രക്ഷപ്പെടുത്തുകയല്ല ദ്രോഹിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പണ്ടുള്ള ആര്‍ടിസ്റ്റുകള്‍ കൃത്യ സമയത്ത് വരുമായിരുന്നു.
ആരായാലും അത് പാലിക്കണം. ഏഴ് മണിക്ക് ഷൂട്ടിങ് എന്ന് പറഞ്ഞാല്‍ ഏഴ് മണിക്ക് അവിടെ എത്തണം. ഇപ്പോഴുള്ള ആര്‍ടിസ്റ്റുകളൊക്കെ ചെയ്യുന്നത് വെറും പോക്കിരിത്തരങ്ങളാണ്. ഷെയിന്‍ നിഗമിനെ പോലുള്ളവരാണെങ്കിലും ഭയങ്കര പ്രശ്നങ്ങളാണ്. അങ്ങനെയൊന്നും ഒരിക്കലും ചെയ്യാന്‍ പാടില്ല.ഈ സമയത്തിന് വരാത്ത ആര്‍ടിസ്റ്റുകളെല്ലാം സ്വന്തമായി ഒരു പടം എടുക്കണം അപ്പോഴേ അതിന്റെ വേദന അറിയൂ.
ഇവര്‍ക്കിപ്പോള്‍ എഡിറ്റിങ് എല്ലാം കാണണമെന്ന് പറയുന്നുണ്ടല്ലോ അതൊക്കെ സംവിധായകന് കഴിവില്ലാത്തത് കൊണ്ടാണ്. ഞാനൊക്കെയാണെങ്കില്‍ പോയി പണി നോക്കാന്‍ പറയും, അതിപ്പോ ഷെയിനോടാണെങ്കിലും. ഞാന്‍ അങ്ങനെയുള്ളവരുടെ കൂടെ പടം ചെയ്യില്ല.
എഡിറ്റിങ് ഒന്നും ആര്‍ക്കും കാണിച്ച് കൊടുക്കാന്‍ പറ്റില്ല. കാരണം ആ ഒരു സ്‌ക്രിപ്റ്റ് നന്നായി വരുമെന്ന് നമുക്കുള്ള വിശ്വാസത്തിലാണല്ലോ നമ്മളിത് ചെയ്യുന്നത്. പിന്നെ അവര് ചില സജെഷന്‍സ് പറയും അത് നല്ലതാണെങ്കില്‍ ആര് പറഞ്ഞാലും കേള്‍ക്കും. പക്ഷേ അതിന് മുന്നെ സ്‌ക്രിപ്റ്റ് പക്ക ആക്കിയിട്ടാണല്ലോ നമ്മള്‍ ഇതിന് പോകുന്നത്. ഇവര് ഇപ്പോള്‍ കാണിക്കുന്നതെല്ലാം ഭയങ്കര ബോറ് പരിപാടിയാണ്.
പ്രൊഡ്യൂസേഴ്സ് ആണെങ്കില്‍ വീണ്ടും അവരെ അപ്പ്രോച്ച് ചെയ്യുന്നു. കാരണം പടം കപ്ലീറ്റ് ചെയ്യണമല്ലോ ഇല്ലെങ്കില്‍ നമുക്കിനി പടം കിട്ടത്തില്ലല്ലോ അപ്പോള്‍ അവരും കുറച്ച് അഡ്ജസ്റ്റ് ചെയ്യുന്നു. പിന്നെ നമുക്ക് കഞ്ചാവിനൊക്കെ അടിമയായവരെ വെച്ച് സിനിമ ചെയ്യാന്‍ കഴിയില്ല.
കാരണം അവര്‍ പ്രശ്നമുണ്ടാക്കുകയാണ് ഷൂട്ടിങ് സമയത്ത്. അപ്പോള്‍ ഷൂട്ടിങ് കൃത്യമായി നടക്കുകയുമില്ല അത് പ്രൊഡ്യൂസര്‍ക്ക് നഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു,’ എ.ടി. ജോയി പറഞ്ഞു.