| Tuesday, 29th March 2022, 2:33 pm

പ്രണവിനെയും കല്യാണിയെയും കാണുമ്പോഴൊക്കെ ഇവര് കല്യാണം കഴിക്കുമോ എന്ന് നോക്കുന്നതെന്തിനാ; ന്യൂജനറേഷന്‍ ഇത് ചോദിക്കുന്നത് കഷ്ടമാണ്: ജോണി ആന്റണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനായി തിളങ്ങി, പിന്നീടിപ്പോള്‍ നടനായി ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന താരമാണ് ജോണി ആന്റണി.

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഹൃദയം എന്ന സിനിമയില്‍ കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ അച്ഛനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്.

പ്രണവ് മോഹന്‍ലാലായിരുന്നു ചിത്രത്തില്‍ നായകനായെത്തിയത്.

തന്റെ സിനിമാ വിശേഷങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി.

പ്രണവിനെയുംം കല്യാണിയെയും കാണുമ്പോള്‍ ഇവര്‍ കല്യാണം കഴിക്കുമെന്ന് തോന്നിയിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് സംവിധായകന്‍ മറുപടി പറഞ്ഞത്.

”പ്രണവും കല്യാണിയും കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളാണ്. അവരെ കാണുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’, എന്ന് നോക്കേണ്ട കാര്യമെന്താണ്.

എന്റെ മകളും വേറെ ഒരു പയ്യനും നടന്ന് വരുമ്പോള്‍, ‘ഇവര് കല്യാണം കഴിക്കുമോ’ എന്ന് നമുക്ക് തോന്നുമോ. നിങ്ങള്‍ ന്യൂജനറേഷന്‍ ഇങ്ങനെ ചോദിക്കുന്നത് വളരെ കഷ്ടമാണ്,” ജോണി ആന്റണി പറഞ്ഞു.

അഭിനയിച്ച സിനിമകളില്‍ ഏതെങ്കിലും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന്
”എന്നെ ആരും പിടിച്ചുകെട്ടി കൊണ്ടുപോയി അഭിനയിപ്പിക്കുന്നതല്ലല്ലോ. നമ്മള്‍ പോയി അഭിനയിച്ചിട്ട്, പിന്നീട് ഇഷ്ടമില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. ഇഷ്ടമല്ലെങ്കില്‍ അത് സഹിക്കുക,” എന്നും സംവിധായകന്‍ പറഞ്ഞു.

പരാജയപ്പെടുമെന്ന് ഉറപ്പുള്ള സിനിമകളില്‍ പ്രതിഫലം നോക്കി അഭിനയിച്ചിട്ടുണ്ടോ, എന്ന ‘ചോദ്യത്തി’ന് മറുപടിയായി ”ഒരു സിനിമ പരാജയപ്പെടുമെന്ന് എങ്ങനെയാണ് ആദ്യമേ പറയാനാകുന്നത്. അങ്ങനെയാണെങ്കില്‍ ഈ ലോകത്ത് പരാജയപ്പെടുന്ന സിനിമകള്‍ ഉണ്ടാകുകയേ ഇല്ലല്ലോ,” എന്നായിരുന്നു ജോണി ആന്റണി വ്യക്തമായി മറുപടി നല്‍കിയത്.

സി.ഐ.ഡി മൂസ, കൊച്ചി രാജാവ്, തുറുപ്പുഗുലാന്‍, സൈക്കിള്‍, ഈ പട്ടണത്തില്‍ ഭൂതം എന്നിവയാണ് ജോണി ആന്റണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ശ്രദ്ധേയമായ സിനിമകള്‍.

Content Highlight: Director and actor Johny Antony reacts to questions

We use cookies to give you the best possible experience. Learn more