മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പത്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക്കുകളായി പരിഗണിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പത്മരാജന്‍ സംവിധാനം ചെയ്ത് 1987ല്‍ റിലീസായ ചിത്രത്തില്‍ മോഹന്‍ലാല്‍, സുമലത, പാര്‍വതി എന്നിവരായിരുന്നു പ്രധാന താരങ്ങള്‍.
റിലീസ് ചെയ്ത സമയത്ത് പരാജയം ഏറ്റുവാങ്ങേണ്ടി വന്ന തൂവാനത്തുമ്പികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പലരും ക്ലാസിക് എന്ന നിലയിലേക്ക് ഉയര്‍ന്നു. ജയകൃഷ്ണന്റെയും ക്ലാരയുടെയും പ്രണയം ഇന്നും മലയാളികള്‍ നെഞ്ചിലേറ്റുന്ന ഒന്നാണ്.
ലോകത്തിൽ താൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മികച്ച ലൗ സ്റ്റോറി തൂവാനത്തുമ്പികളാണെന്ന് പറയുകയാണ് സംവിധായകൻ ആനന്ദ് ഏകർഷി. ആ സിനിമ താനൊരു 200 വട്ടം കണ്ടിട്ടുണ്ടെന്നും ലോക സിനിമകളോട് ചേർത്ത് വെക്കാൻ പറ്റുന്ന സിനിമയാണ് തൂവാനത്തുമ്പികളെന്നും അദ്ദേഹം പറഞ്ഞു. തൂവാനത്തുമ്പികൾ തനിക്കൊരു ബൈബിൾ പോലെയാണെന്നും ആനന്ദ് പറഞ്ഞു.
‘ലോകത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ലൗ സ്റ്റോറിയാണ് തൂവാനത്തുമ്പികൾ. ലോകത്ത് പലരും ഒരുപാട് ഇന്റർനാഷണൽ ഫിലിംസിനെ കുറിച്ച് സംസാരിക്കാറുണ്ട്. ബിഫോർ സൺ സെറ്റ്, എറ്റേർണൽ സൺഷൈൻ ഓഫ് ദി സ്പോട്ട്ലെസ് മൈൻഡ്, നോട്ട്ബുക്ക് തുടങ്ങിയ സിനിമകൾ പോലെ ഒരുപാട് സിനിമകളെ കുറിച്ച് പ്രേക്ഷകർ സംസാരിക്കാറുണ്ട്.
ആ സിനിമകളൊക്കെ ആഘോഷിക്കുമ്പോഴും ഇപ്പോഴും തോന്നാറുണ്ട് പത്മരാജൻ സാറിന്റെ സിനിമകളെ കുറിച്ച് ലോകത്ത് ഇനിയും പറയാനിരിക്കുന്നതേയുള്ളൂവെന്ന്. കാരണം തൂവാനത്തുമ്പികൾ പോലൊരു ലൗ സ്റ്റോറി ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.
ഞാൻ ഒട്ടും അതിശയോക്തി ഇല്ലാതെ പറയുകയാണ്. ഞാൻ ഒരു 200 തവണയെങ്കിലും ആ സിനിമ കണ്ടിട്ടുണ്ട്. എനിക്കതൊരു ബൈബിൾ പോലെയാണ്. ഒരു സിനിമ വിദ്യാർത്ഥി എന്ന നിലയിലാണ് ഞാൻ പറയുന്നത്,’ആനന്ദ് ഏകർഷി പറയുന്നു.
Content Highlight: Director Anandh Ekarshi About Thoovanathumbikal Movie