നിങ്ങള്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് സംസാരിച്ചാല്‍ സിനിമയില്‍ നിന്ന് പുറത്താവും; അമീര്‍
indian cinema
നിങ്ങള്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് സംസാരിച്ചാല്‍ സിനിമയില്‍ നിന്ന് പുറത്താവും; അമീര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2020, 10:21 am

സാമൂഹ്യ വിഷയങ്ങളില്‍ ഇടപെട്ട് സംസാരിച്ചതിന്റെ പേരില്‍ ഇരയാവേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് താനെന്ന് സംവിധായകന്‍ അമീര്‍. അമീര്‍ അഭിനയിക്കുന്ന പുതിയ ചിത്രം മായാനദിയുടെ പ്രൊമോ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇപ്പോള്‍ വരുന്ന ഒരുപാട് താരങ്ങള്‍ സാമൂഹ്യ വിഷയങ്ങളില്‍ ഇടപെടുന്നവരാണ്. അത് നല്ലൊരു ലക്ഷണമാണ്. അത് നിങ്ങളെ സിനിമ ഇന്‍ഡസ്ട്രിയില്‍ വളരാന്‍ സഹായിക്കില്ല. സാമൂഹ്യ സേവനം വേറെ കാര്യമാണ്. രാഷ്ട്രീയം വ്യത്യസ്തമാണ്. പൊതുയിടത്തില്‍ നിങ്ങളുടെ അഭിപ്രായം പറഞ്ഞാല്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം നിഷേധിക്കപ്പെടും. ഞാന്‍ അത്തരം സാഹചര്യങ്ങളുടെ ഇരയാണെന്നും അമീര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അശോക് ത്യാഗരാജനാണ് മായാനദി സംവിധാനം ചെയ്യുന്നത്. അഭി സരവണന്‍. വെമ്പ എന്നിവരാണ് നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇളയരാജയുടെ മകളായ ഭാവതരിണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലോക സിനിമയുടെ ചരിത്രത്തില്‍ ഇളയരാജയുടേത് പോലൊരു സംഗീത കുടുംബമുണ്ടാവില്ലെന്നും അമീര്‍ പറഞ്ഞു.