ഭീഷ്മയിവെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്റെ കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നല്ല പേടിയുണ്ടായിരുന്നു: അമല്‍ നീരദ്
Movie Day
ഭീഷ്മയിവെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്റെ കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നല്ല പേടിയുണ്ടായിരുന്നു: അമല്‍ നീരദ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 29th March 2022, 11:00 am

ഭീഷ്മ പര്‍വ്വത്തിലെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നല്ല പേടിയുണ്ടായിരുന്നെന്ന് സംവിധായകന്‍ അമല്‍ നീരദ്.

എങ്ങനെയാണ് നമ്മുടെ ഓഡിയന്‍സ്, പ്രത്യേകിച്ച് ഫാമിലി ഭീഷ്മ പര്‍വ്വം കാണാന്‍ പോകുന്നത് എന്നാലോചിച്ച് ടെന്‍ഷന്‍ ഉണ്ടായിരുന്നെന്നാണ് അമല്‍ നീരദ് പറയുന്നത്. മാധ്യമം ആഴ്ചപ്പതിപ്പിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഭീഷ്മ പര്‍വ്വത്തിലെ ലവ് മേക്കിങ് സീനിനെ കുറിച്ചും ഷൈന്‍ ടോം ചാക്കോയുടെ പീറ്റര്‍ എന്ന കഥാപാത്രത്തിന്റെ സെക്ഷ്വാലിറ്റിയെ കുറിച്ചും നല്ല എനിക്ക് നല്ല പേടിയുണ്ടായിരുന്നു. പീറ്റര്‍ ഒരു ബൈ സെക്ഷ്വല്‍ ആണെന്ന് തന്നെയാണ് ആലോചിച്ചത്.

എങ്ങനെയാണ് നമ്മുടെ ഓഡിയന്‍സ്, ഭീഷ്മ പര്‍വ്വം പ്രത്യേകിച്ച് ഫാമിലി കാണാന്‍ പോകുന്നത് എന്ന പേടിയുണ്ടായിരുന്നു. എട്ടുവര്‍ഷം മുന്‍പേ ഇയ്യോബിന്റെ പുസ്തകം കണ്ടപ്പോള്‍ വന്ന ചില അഭിപ്രായങ്ങള്‍, പടം ഒക്കെ നല്ലതാണ്. പക്ഷേ ഫാമിലിക്ക് പോകാന്‍ പറ്റില്ല എന്ന ഒരു മോറലിസ്റ്റിക് രീതിയിലായിരുന്നു.

അതുപോലെ ബിഗ്ബിയില്‍ മംമ്ത ഒരു പാട്ടുസീനില്‍ ബീച്ചില്‍ നിന്ന് പൊങ്ങി വരുമ്പോള്‍ ഭയങ്കര ആരവം ആയിരുന്നു. ഒരു സ്‌കിന്‍ ഷോ പോലുമില്ലാത്ത ആ ഷോട്ടില്‍ എന്തിനാണ് ഇങ്ങനെ ആരവം എന്ന് ചിന്തിച്ചിരുന്നു.

ഭീഷ്മയിലെ ലവ് മേക്കിങ് സീനില്‍ അത്തരത്തിലുള്ള ആരവവും കമന്റടിയും വരുമോ എന്ന് പേടിച്ചിരുന്നു. ഞാന്‍ പോയ ഒരു ഷോയില്‍ ഒരു അന്‍പത് ശതമാനം കുടുംബം ആണ് ഉണ്ടായിരുന്നത്.

സെക്ഷ്വാലിറ്റി ഫ്രെയിമില്‍ കാണുന്നതല്ല കുടുംബങ്ങളുടെ പ്രശ്‌നം. പക്ഷേ അതിനകത്ത് തിയേറ്ററില്‍ വരുന്ന കമന്റുകള്‍ ആണ് അവര്‍ക്ക് പ്രശ്‌നം ആയി വരുന്നത്. എനിക്ക് അങ്ങനെ ഒരു ഓര്‍മയുണ്ട്.

ഞാന്‍ അമരം സിനിമ കാണാന്‍ അച്ഛനും അമ്മയുമൊക്കെയായി പോയപ്പോള്‍ ആരോ ഒരാള്‍ ഇങ്ങനെ കമന്റടിച്ചു. ആ സിനിമയ്ക്ക് അകത്ത് കാണാന്‍ പറ്റാത്തത് ആയിട്ട് ഒന്നുമില്ല. പക്ഷേ ആ കമന്റ് വല്ലാത്ത അലോസരപ്പെടുത്തുന്ന ഒരു സ്‌പേസിലേക്ക് കൊണ്ടുപോവുകയാണ്.

പക്ഷേ ഭീഷ്മ പര്‍വ്വത്തില്‍ അങ്ങനെ ഒന്നും ഉണ്ടായില്ല എന്നത് കേരള സമൂഹത്തിന്റെ ഒരു വളര്‍ച്ച ആയിട്ടാണ് കാണുന്നത്,’ അമല്‍ നീരദ് പറഞ്ഞു.

Content Highlight: Director Amal Neerad About Bheeshmaparvam Love Making Scene