ആമിര്‍ ഖാനും ഷാരൂഖ് ഖാനും കമല്‍ ഹാസനും എന്തേ ലിസ്റ്റില്‍ ഇല്ലാത്തേ ഒമറേ?; സ്പില്‍ബെര്‍ഗ് വരെ കാസ്റ്റ് ചെയ്‌തേക്കാവുന്ന നടന്മാര്‍ മലയാളത്തിലുണ്ടെന്നും അല്‍ഫോണ്‍സ് പുത്രന്‍
മറ്റു ഭാഷകളിലെ നടന്മാര്‍ക്കുള്ള താരപദവി മലയാളത്തിലെ ഏതെങ്കിലും നടന് ലഭിക്കാത്തതെന്താണെന്ന സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ചോദ്യത്തിന് മറുപടി നല്‍കി അല്‍ഫോണ്‍സ് പുത്രന്‍. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും തുടങ്ങി എല്ലാവര്‍ക്കും ഈ സ്റ്റാര്‍ഡം നേടിയെടുക്കാന്‍ സാധിക്കുമെന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ ഇതിന് നല്‍കിയ മറുപടി.
കഴിഞ്ഞ ദിവസമാണ് ഒമര്‍ ലുലു എഫ്.ബി പോസ്റ്റിലൂടെ ഈ വിഷയം ഉന്നയിച്ചത്. ‘രജനി, ചിരഞ്ജീവി, അല്ലൂ അര്‍ജ്ജുന്‍, വിജയ് ഇപ്പോ ബാഹുബലിയിലൂടെ പ്രഭാസും KGFലൂടെ യാഷും നേടിയ സ്റ്റാര്‍ഡം പോലെയോ മലയാളത്തിലെ ഏതെങ്കിലും ഒരു നടന് ഉണ്ടോ. ഒരു പോലെ കേരളത്തിന് അകത്തും പുറത്തും ഓളം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു സ്റ്റാര്‍ എന്തു കൊണ്ടാണ് ഇത്ര നാളായിട്ടും മലയാള സിനിമയില്‍ വരാത്തത്?,’ എന്നായിരുന്നു ഒമറിന്റെ ചോദ്യം.
ഫാന്‍ ഫൈറ്റിനല്ല ചര്‍ച്ച ചെയ്യാനാണ് ഇത് ചോദിക്കുന്നതെന്നും ഒമര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നൂറു കണക്കിന് പേരാണ് പ്രതികരണങ്ങളുമായെത്തിയത്. ഇക്കൂട്ടത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ നല്‍കിയ കമന്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
‘അഭിനയം, ഡാന്‍സ്, ഫൈറ്റ്, ഡയലോഗ്, സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് ഇതെല്ലം റൊമ്പ മുഖ്യം ബിഗിലേ… ഈ പറഞ്ഞ ലിസ്റ്റില്‍ ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കമല്‍ ഹാസന്‍ എന്താണ് ഇല്ലാത്തത് ഒമറേ? മലയാളത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്…എല്ലാവര്‍ക്കും ഇത് ഈസി ആയി പറ്റുമെന്ന് തോന്നുന്നു.
പാന്‍ ഇന്ത്യന്‍ സ്‌ക്രിപ്റ്റില്‍ ഇവര്‍ അഭിനയിച്ചാല്‍ നടക്കാവുന്നതേയുള്ളു എന്ന് തോന്നുന്നു. ഇപ്പോള്‍ ഓണ്‍ലൈനില്‍ എല്ലാവരും സിനിമ കണ്ടു തുടങ്ങിയല്ലോ. ഒരു 100 കോടി ബജറ്റില്‍ നിര്‍മിച്ച, നല്ല സ്‌ക്രിപ്റ്റും അവതരണവും ഉള്ള ചിത്രം വന്നാല്‍ സ്റ്റീവന്‍ സ്പില്‍ബര്‍ഗ് പോലും ചിലപ്പോള്‍ അടുത്ത പടം തൊട്ടു ഇവരെ കാസ്റ്റ് ചെയ്യും. അതും വൈകാതെ നടക്കാന്‍ സാധ്യതയുണ്ട്.’ അല്‍ഫോണ്‍സ് പുത്രന്റെ കമന്റില്‍ പറയുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക