വിദേശത്തും ഇന്ത്യയിലും കുടുംബങ്ങളും കുട്ടികളെ വളര്‍ത്തലുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന വ്യവസ്ഥകളെ താരതമ്യം ചെയ്ത് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. രസകരമായ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇന്ത്യന്‍ മാതാപിതാക്കളുടെ കഷ്ടപ്പാടുകളെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍ സംസാരിച്ചത്.
അച്ഛന്‍ + അമ്മ = എന്ന് പറഞ്ഞുകൊണ്ടാണ് അല്‍ഫോണ്‍സിന്റെ കുറിപ്പ് തുടങ്ങുന്നത്. ഹോം മേക്കര്‍, പാചകക്കാരന്‍, കുട്ടികളെ നോക്കുന്ന ആയ, അധ്യാപകന്‍/അധ്യാപിക, സാധനങ്ങള്‍ വാങ്ങുന്നയാള്‍, ശുചീകരണ തൊഴിലാളി, അലക്കുകാര്‍, കാവല്‍ക്കാരന്‍, അക്കൗണ്ട് മാനേജര്‍, നികുതിയടക്കുന്നയാള്‍ എന്നിങ്ങനെ 10 ജോലികളാണ് സമം ചിഹ്നത്തിന് ശേഷം നല്‍കിയിരിക്കുന്നത്.
‘ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും വെവ്വേറ ആളുകളായിരിക്കും ഈ ഓരോ ജോലിയും ചെയ്യുക. എന്നാല്‍ ഇന്ത്യയില്‍ മാത്രം മാതാപിതാക്കള്‍ ദശാവതാരങ്ങളാകണം,’ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.
അല്‍ഫോണ്‍സ് പുത്രന്റെ അഭിപ്രായത്തോട് യോജിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലപ്പോള്‍ പത്തൊന്നുമല്ല, 25 ജോലി വരെ ഒന്നിച്ചു ചെയ്യേണ്ടി വരുമെന്നാണ് ഒരാളുടെ കമന്റ്.