| Monday, 27th February 2023, 7:37 pm

മമ്മൂക്കയെ പോലെയാണ് സെറ്റില്‍ രജിഷ, ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്ന നടിമാരെ ഞാന്‍ കണ്ടിട്ടില്ല: അജയ് വാസുദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയെ പോലെ ക്യാമറയെക്കുറിച്ചും ലെന്‍സിനെക്കുറിച്ചും ചോദിക്കുന്ന വ്യക്തിയാണ് രജിഷ വിജയനെന്ന് സംവിധായകന്‍ അജയ് വാസുദേവ്. മമ്മൂട്ടിക്ക് ക്യാമറ, ലെന്‍സ് തുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള എല്ലാ കാര്യങ്ങളും അറിയാമെന്നും അതുപോലെയാണ് രജിഷ വിജയനെന്നും അജയ് വാസുദേവന്‍ പറഞ്ഞു.

ക്യാമറയും ലെന്‍സും ഏതാണെന്ന് ചോദിച്ചിട്ടാണ് രജിഷ അഭിനയിക്കുകയെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്ന നടിമാരെ താന്‍ കണ്ടിട്ടില്ലെന്നും അജയ് വാസുദേവ് പറഞ്ഞു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അജയ് വാസുദേവ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മമ്മൂക്കക്ക് ക്യാമറയും ലെന്‍സുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളൊക്കെ അറിയാം. വളരെ വ്യക്തമായിട്ട് അദ്ദേഹത്തിന് അതിന്റെ കാര്യങ്ങളെക്കുറിച്ചുള്ള എല്ലാം അറിയാം.

അതുപോലെ തന്നെ നമ്മുടെ പടത്തിലും ഒരാള്‍ ഉണ്ട്. ക്യാമറയും ലെന്‍സും ഏതാണെന്ന് നന്നായിട്ട് അറിയാം. രജിഷ ക്യാമറയും ലെന്‍സും ഏതാണെന്ന് ചോദിച്ച ശേഷമാണ് ഷൂട്ടിന് റെഡിയാകുക. ഞാന്‍ തമാശ പറഞ്ഞതല്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് ചോദിക്കുന്ന ഹീറോയിന്‍സിനെ ഞാന്‍ കണ്ടിട്ടില്ല.

മമ്മൂട്ടിക്കും പൃഥ്വിരാജിനും ശേഷം ക്യാമറയെക്കുറിച്ചും ലെന്‍സിനെക്കുറിച്ചുമെല്ലാം ചോദിക്കുന്ന ആക്ടറാണ് രജിഷ. അതുകൊണ്ട് തന്നെ വൈറല്‍ ആകാന്‍ സാധ്യതയുണ്ട്,” അജയ് വാസുദേവ് പറഞ്ഞു.

അജയ് വാസുദേവന്റെ സംവിധാനത്തില്‍ രജിഷ വിജയനും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പകലും പാതിരാവും. ഗുരു സോമസുന്ദരം, സീത, ജഗദീഷ്, ബിബിന്‍ ജോര്‍ജ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

content highlight: director ajay vasudev about rajisha

Latest Stories

We use cookies to give you the best possible experience. Learn more