| Saturday, 17th July 2021, 2:32 pm

എന്റെ മൊത്തം കരിയറില്‍ ഇതുവരെ രണ്ട് കോടി രൂപയ്ക്ക് പടം എടുത്തിട്ടില്ല; അടൂര്‍ ഗോപാലകൃഷ്ണന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. തന്റെ സിനിമാ ജീവിതത്തില്‍ ഇതുവരെ രണ്ട് കോടി രൂപയ്ക്ക് പടം എടുത്തിട്ടില്ലെന്ന് പറയുകയാണ് അദ്ദേഹം. കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

‘എന്റെ മൊത്തം കരിയറില്‍ ഞാന്‍ രണ്ട് കോടി രൂപയ്ക്ക് പടം എടുത്തിട്ടില്ല. എന്റെ ഏറ്റവും എക്‌സ്‌പെന്‍സീവായ പടം കഴിഞ്ഞ പടമായിരുന്നു. ‘പിന്നെയും’. അതു തന്നെ ഒരു കോടി ചില്വാനമേ ആയുള്ളു.

അത് കാലത്തിനും സാങ്കേതികത്വത്തിലും ഉണ്ടായ വ്യത്യാസം കൊണ്ടാണ്. എന്റെ ആറ്റിറ്റിയൂഡ് മാറിയത് കൊണ്ടല്ല. 1972 ല്‍ സ്വയംവരം എടുക്കുന്നത് രണ്ടരലക്ഷം രൂപയ്ക്കാണ്. അന്നും ഇന്നും എന്റെ സമീപനത്തില്‍ മാറ്റമില്ല,’ അടൂര്‍ പറഞ്ഞു.

നല്ല സിനിമകള്‍ അപൂര്‍വ്വമായിട്ടെങ്കിലും മലയാളത്തില്‍ ഇറങ്ങുന്നുണ്ടെന്നും അടൂര്‍ പറഞ്ഞു. പുതുതായി ഇറങ്ങിയ പല പടങ്ങളും തനിക്ക് ഇഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

‘പുതിയ പടങ്ങള്‍ പലതും എനിക്ക് ഇഷ്ടപ്പെട്ടു. ഒരു മാറ്റമാണത്. ഗട്ടറില്‍ കിടക്കുന്നപോലെയുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടായിട്ടുണ്ട്. പോപ്പുലറായി പോകുന്നത് പടത്തിന്റെ കുറ്റമല്ലല്ലോ.

നല്ലകാര്യമാണ്. ആ പടം ആളുകള്‍ കാണുന്നല്ലോ. സുഡാനി ഫ്രം നൈജീരിയ ബ്യൂട്ടിഫുള്‍ ഫിലിമാണ്. അതുപോലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. പോപ്പുലറാക്കാന്‍ ചില ചേരുവകള്‍ ഒക്കെയുണ്ടാകാം. വലിയ മാറ്റമാണത്,’ അടൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: Director Adoor Gopalakrishnan About Film Expenses

We use cookies to give you the best possible experience. Learn more