| Tuesday, 27th September 2022, 9:05 pm

ശ്രീനാഥ് വിഷയത്തില്‍ ചര്‍ച്ചയ്ക്ക് ചെന്ന ഞങ്ങളുടെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി പുറത്ത് വിട്ടത് ശരിയായില്ല, എതിര്‍പ്പുണ്ട് : ചട്ടമ്പി സംവിധായകന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനാഥ് ഭാസി അവതാരകയോട് അപമര്യദയായി പെരുമാറിയതില്‍ ക്ഷമ ചോദിക്കാന്‍ ചെന്ന ചട്ടമ്പി സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ വീഡീയോ ബിഹൈന്‍ഡ് വുഡ്‌സ് പുറത്ത് വിട്ടിരുന്നു. അവര്‍ അറിയാതെയെടുത്ത വീഡിയോ, പുറത്ത് വിട്ടതിനെക്കുറിച്ച് ഒബ്‌സ്‌കൂറ എന്റെര്‍ടെയ്ന്‍മെന്റിനോട് സംസാരിക്കുകയാണ് ചട്ടമ്പിയുടെ സംവിധായകന്‍ അഭിലാഷ്.എസ്. കുമാര്‍.

”ഞങ്ങള്‍ അവിടെ ചെന്നത് വളരെ നല്ല ഉദ്ദേശത്തിലായിരുന്നു. അവരുടെ ഭാഗം കേള്‍ക്കേണ്ടത് അത്യാവശ്യമാണ് എന്ന് മനസിലാക്കിയത് കൊണ്ടാണ് അവരുടെ ഓഫിസില്‍ ചെല്ലുന്നത്. പക്ഷേ, ഒരിക്കലും സംഭവിച്ചുകൂടാത്ത കാര്യമാണ് അവിടെ സംഭവിച്ചത്. ബിഹൈന്‍ഡ് വുഡ്‌സിന്റെ ഓഫീസില്‍ എത്തി നടത്തിയ ചര്‍ച്ച അവര്‍ ഒളിക്യാമറയില്‍ പകര്‍ത്തുകയും ഫൂട്ടേജസ് പുറത്ത് വിട്ടത് ഞങ്ങളുടെ പ്രൈവസിയെ ബാധിച്ചിട്ടുണ്ട്.

അതിനോട് ഞങ്ങള്‍ക്ക് നല്ല വിയോജിപ്പുണ്ട്. പക്ഷേ അതിന്റെ പിറകെ പോകാന്‍ ഞങ്ങള്‍ക്ക് സമയമില്ല. ചട്ടമ്പിയുടെ പ്രൊമോഷന് വേണ്ടി സംഘടിപ്പിച്ചതിന്റെ ഇടയില്‍ ഇങ്ങനെയൊക്കെ നടന്നതില്‍ ഖേദമുണ്ട്.

ഈ ഇഷ്യൂ നടക്കുമ്പോള്‍ ഞങ്ങള്‍ അവിടെ ഇല്ലായിരുന്നു. ഞങ്ങളുടെ പി.ആര്‍ വിളിച്ചു പറയുകയാണ് ഉണ്ടായത്. അത് കേട്ടപ്പോള്‍ തന്നെ എന്താണ് കാര്യമെന്ന് അന്വേഷിക്കാതെ അങ്ങോട്ട് പോകുകയാണ് ഉണ്ടായത്.

അവരുടെ ഓഫിസില്‍ ചെന്നപ്പോള്‍ അവിടെ പത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നു. ഭയങ്കര വിഷമത്തിലായിരുന്നു അവര്‍ ഉണ്ടായിരുന്നത്. നടന്ന കഥകളെല്ലാം അവര്‍ പറഞ്ഞിരുന്നു. അവിടെ നിന്ന് തന്നെ സംഭവിച്ചതിനെല്ലാം ഞങ്ങള്‍ മാപ്പ് പറഞ്ഞു.

പക്ഷേ, ഭാസി വന്ന് നേരിട്ട് മാപ്പ് പറയണമെന്ന് പറഞ്ഞപ്പോള്‍ അതിന് അവര്‍ക്ക് ഉറപ്പ് കൊടുക്കാന്‍ കഴിയില്ലായിരുന്നു. കാരണം ഭാസി ഞങ്ങളുടെ കണ്‍ട്രോളിലുള്ള ഒരാളല്ലായിരുന്നു. പിടിച്ച് കൊണ്ട് വന്ന് മാപ്പ് പറയിപ്പിക്കേണ്ട ആവശ്യം ഞങ്ങള്‍ക്ക് ഉണ്ടെങ്കിലും അതിന് പറ്റില്ല. ആ കാര്യമെല്ലാം അവരോട് പറഞ്ഞു.

ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന്‍ സെറ്റില്‍ നടന്നത് കൊണ്ട് സംഭവിച്ചതിനെല്ലാം അവരോട് മാപ്പ് പറഞ്ഞിരുന്നു. അവിടെ നിന്ന് ഇറങ്ങി വന്ന് ഭാസിയോട് സംസാരിച്ചു.ഭാസി ഒരിക്കലും അവരുടെ സ്ത്രീത്വത്തിന് അപമാനമാകുന്ന രീതിയിലല്ല അവരോട് സംസാരിച്ചതെന്ന് ഉറപ്പിച്ചു പറയുകയും വീണ്ടും സോറി പറയാന്‍ ചെന്ന കാര്യവും പറഞ്ഞു. പക്ഷേ അപ്പോഴും അവര്‍ ഡിസ്‌റ്റേര്‍ബായിട്ടായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് അത് വര്‍ക്കായില്ല.

അവിടെ വീണ്ടും സംസാരങ്ങള്‍ ഉണ്ടാകുകയും ഭാസി അവിടെ നിന്ന് ഇറങ്ങി പോയതാണെന്ന് പറഞ്ഞു. ഇതാണ് ഞാന്‍ കേട്ടത്. രണ്ട് ഭാഗവും കേട്ട വ്യക്തിയാണ് ഞാന്‍ പക്ഷേ ഏതാണ് ശരിയെന്ന് എനിക്കറിയില്ല.

ഞങ്ങളുടെ സിനിമയുടെ പ്രൊമോഷന് വേണ്ടി വന്നവരോട് നമ്മുടെ ആര്‍ട്ടിസ്റ്റ് മോഷമായി പെറുമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ റെസ്‌പോന്‍സിബിലിറ്റി ഏറ്റെടുത്ത്, അതിന് മാപ്പ് ചോദിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ പറ്റുക. അത് ഞാന്‍ ചെയ്തിട്ടുണ്ട്,” അഭിലാഷ് കുമാര്‍ പറഞ്ഞു.

Content Highlight: Director abhilash kumar About the unknowing video release

We use cookies to give you the best possible experience. Learn more